Follow KVARTHA on Google news Follow Us!
ad

Inspection | കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; കണ്ണൂരിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ കുടക് ജില്ലാഭരണകൂടം പരിശോധന ശക്തമാക്കി; കൈവശം 50000 രൂപയില്‍ കൂടുതല്‍ പണവുമായി പോകുന്നവര്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കണം

Karnataka Assembly Election; Kodagu district administration intensified inspection in Kannur border areas#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തക


കണ്ണൂര്‍: (www.kvartha.com) കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മാക്കൂട്ടത്ത് കുടക് ജില്ലാ ഭരണകൂടം പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നും മാക്കൂട്ടം വഴി കര്‍ണാടകയിലേക്ക് കള്ളപ്പണവും മദ്യവും മറ്റും എത്താനുള്ള സാഹചര്യം കണക്കിലെടുത്താണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. 

പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പൊലീസ്, എക്‌സൈസ്, പഞ്ചായത് വകുപ്പ് ഉദ്യോഗസ്ഥരാണ് മൂന്ന് ഷിഫ്റ്റുകളായി 24 മണിക്കൂറും പരിശോധനയ്ക്കുള്ളത്. നേരത്തെ മാക്കൂട്ടത്തെ വനം വകുപ്പ് ചെക് പോസ്റ്റിനോട് ചേര്‍ന്ന് എക്‌സൈസിന്റെ ചെക് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നതിനിടയില്‍ കുടക് അസിസ്റ്റന്റ് കമീഷണറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ വകുപ്പിനെകൂടി ഉള്‍പെടുത്തി പരിശോധന വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മാക്കൂട്ടത്തെ പൊലീസ് ചെക് പോസ്റ്റിനടുത്തേക്ക് എക്‌സൈസ് ചെക് പോസ്റ്റും മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇവിടെ സംയുക്ത പരിശോധന നടക്കും.  

News, Kerala, State, Kannur, Assembly Election, Election, Top-Headlines, Karnataka, Border, Politics, Karnataka Assembly Election; Kodagu district administration intensified inspection in Kannur border areas.


കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. 50000 രൂപയില്‍ കൂടുതലുള്ള പണം കൈവശംവെച്ചാല്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. സാധനസാമഗ്രികള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ബില്‍ കരുതുകയും വേണം. മദ്യം, മയക്കുമരുന്ന് എന്നിവ തടയുന്നതിന് പഴുതടച്ചുള്ള പരിശോധനയാണ് നടക്കുന്നത്.

Keywords: News, Kerala, State, Kannur, Assembly Election, Election, Top-Headlines, Karnataka, Border, Politics, Karnataka Assembly Election; Kodagu district administration intensified inspection in Kannur border areas.

Post a Comment