നിരവധി തെങ്ങുകള്‍ ചെറിയ കാലയളവിനുളളില്‍ ഇത്തരത്തില്‍ നശിച്ചുകഴിഞ്ഞു. കൂമ്പുചീയലിന്റെ ലക്ഷണങ്ങള്‍ നിരവധി തെങ്ങുകള്‍ക്കുളളതിനാല്‍ കര്‍ഷകര്‍ ഏറെ ആശങ്കയിലാണുളളത്. മഴക്കാലത്തും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതല്‍ ഉളളപ്പോഴുമാണ് കുമിള്‍ രോഗമായ കൂമ്പുചീയല്‍ ഉണ്ടാകാറുളളത്. എന്നാല്‍ വേനല്‍ക്കാലത്ത് ഈ രോഗം എങ്ങനെ വരുന്നുവെന്ന് വ്യക്തമല്ല.
വില തകര്‍ചയും മറ്റു രോഗങ്ങളും കാരണം വലയുന്ന കേരകര്‍ഷകര്‍ക്ക് ഇരട്ടി ദുരിതമാണ് കൂമ്പുണങ്ങല്‍ നല്‍കുന്നത്. കൂമ്പ് ഉണങ്ങി കഴിഞ്ഞാല്‍ തെങ്ങുമുറിച്ചു മാറ്റുകയല്ലാതെ വേറെ വഴിയുമില്ല.
രണ്ടുമാസത്തിനുളളിലാണ് രോഗം വ്യാപകമായത്. കര്‍ഷകര്‍ പലതവണ കൃഷി വകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും രോഗബാധയുളള കൃഷിയിടത്തില്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
കൃഷി വകുപ്പില്‍ നിത്യേനെ വലിയ പരീക്ഷണങ്ങളും പദ്ധതികളും കൊണ്ടുവന്ന് കൊട്ടിഘോഷിച്ച് തുക തുലയ്ക്കുമ്പോഴും തെങ്ങിന്റെ കൂമ്പു ചീയലിനടക്കം മരുന്നുകള്‍ നല്‍കാനോ കര്‍ഷകരെ സഹായിക്കുന്നതിനോ തയാറാകാത്തത് നാളികേര കര്‍ഷകര്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
Keywords: Kannur's hill farmers are suffering due to coconut rot, Kannur, News, Agriculture, Farmers, Complaint, Allegation, Coconut, Research, Kerala.