Keywords: Kannur: Man Drowned in River, Kannur, News, Drowned, River, Hospital, Treatment, Fire Force, Police, Probe, Kerala.
Drowned | കാക്കയങ്ങാട് പാലപ്പുഴയില്‍ കുളിക്കാനിറങ്ങിയ വയനാട് സ്വദേശി മുങ്ങി മരിച്ചു
ഷിജി ജോസഫ് എന്നയാളാണ് മരിച്ചത്
#Man-Drowned-To-Death-News, #Wa yanadu-Native-Death-News, #Shi-Joseph-Death-News, #കേരള-വാർത്തകൾ
ഇരിട്ടി: (www.kvartha.com) കാക്കയങ്ങാട് പാലപ്പുഴയില്‍ വയനാട് സ്വദേശി മുങ്ങി മരിച്ചു. വയനാട് നടവയല്‍ കാഞ്ഞിരത്തിങ്കല്‍ ഷിജി ജോസഫ് (40) ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം.
കരുവം ചാലില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ച് ആറളം - മണത്തണ റോഡ് വഴി വയനാട്ടിലേക്ക് പോകുന്ന ആറംഗ സംഘം പാലപ്പുഴയില്‍ നിര്‍ത്തി പുഴയില്‍ കുളിക്കുന്നതിനിടെ ഷിജി ജോസഫിനെ കാണാതാവുകയായിരുന്നു. പ്രദേശവാസികളും ഫയര്‍ ഫോഴ്‌സും തിരച്ചല്‍ നടത്തുന്നതിനിടയിലാണ് ആളെ കണ്ടെത്തിയത്. ഉടന്‍ തന്നെ പേരാവൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവമറിഞ്ഞ് മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.