Follow KVARTHA on Google news Follow Us!
ad

Crisis | കാലാവസ്ഥാ വ്യതിയാനം തിരിഞ്ഞുകുത്തി, കണ്ണൂരിലെ തേനീച്ച കര്‍ഷകര്‍ പ്രതിസന്ധിയില്‍

കൊടും ചൂടും, കാലം തെറ്റി പെയ്ത മഴയുമാണ് തിരിച്ചടിക്ക് കാരണം #Kannur-News, #Honey-Bee-News, #Farmer-Crisis-News, #Agricaltural-News, #കേരള-വാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കാലവസ്ഥാ വ്യതിയാനവും കൊടും ചൂടും കണ്ണൂരിലെ തേനീച്ച കര്‍ഷകരെയും തിരിഞ്ഞുകുത്തി.
ഇതോടെ തേനീച്ച കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് തേന്‍ ലഭ്യത കുറഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. സര്‍കാര്‍ സഹായം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ഫെബ്രുവരി മാര്‍ച് മാസങ്ങളിലാണ് തേനിന്റെ പ്രധാന വിളവെടുപ്പ്. ഒരു പെട്ടിയില്‍ സാധാരണ 10 കിലോ തേന്‍ വരെ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് ഒരു കിലോയിലേക്ക് ചുരുങ്ങി. കൊടും ചൂടും, കാലം തെറ്റി പെയ്ത മഴയുമാണ് തിരിച്ചടിക്ക് കാരണം. മായം കലര്‍ന്ന തേന്‍ വിപണിയില്‍ ഇടംപിടിച്ചതോടെ കേരളത്തിലെ കര്‍ഷകരുടെ വില്പന കുറഞ്ഞിട്ടുണ്ട്.

Kannur: Honey bee farmers under crisis, Kannur, News, Crisis, Farmers, Agriculture, Climate, Chengalayi Panjayath, Srikandapuram, Kerala

ഗുണനിലവാരമില്ലാതെ എത്തുന്ന തേനുകള്‍ക്ക് വില കുറവാണ്. ഇക്കാരണത്താല്‍ ഉപഭോക്താക്കള്‍ ആകൃഷ്ടരാകും. സര്‍കാര്‍ സംവിധാനങ്ങളായ ഖാദി ബോര്‍ഡ്, ഹോര്‍ടി കോര്‍പ് എന്നീ സ്ഥാപനങ്ങള്‍ നേരത്തെ കര്‍ഷകരില്‍ നിന്നും തേന്‍ സംഭരിച്ചിരുന്നു. എന്നാല്‍ കുടിശിക കൂടിയതോടെ സംഭരണം നിലച്ചു.

കൃഷി വകുപ്പ് ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ തേനീച്ച കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തെ ചെങ്ങളായി പഞ്ചായതിലാണ് ഏറ്റവും കൂടുതല്‍ പേര്‍ തേനീച്ച കൃഷി ചെയ്യുന്നത്.

Keywords: Kannur: Honey bee farmers under crisis, Kannur, News, Crisis, Farmers, Agriculture, Climate, Chengalayi Panjayath, Srikandapuram, Kerala.  

Post a Comment