ഇന്‍ഡ്യയില്‍ ഏറ്റവും നല്ല വായനക്കാരുളളത് കേരളത്തിലാണ്. ആദ്യ അഞ്ച് വര്‍ഷം നല്‍കിയ ജെസിബി അവാര്‍ഡുകളില്‍ മൂന്നും കേരളത്തിലുള്ള എഴുത്തുകാര്‍ക്കാണ് ലഭിച്ചതെന്ന് ഓര്‍ക്കണം. ഒരുപാട് സമ്മര്‍ദങ്ങള്‍ വായനക്കാരനും എഴുത്തുകാരനും അനുഭവിക്കുന്ന കാലമാണിത്.
സാഹിത്യം അനുഭവത്തിന്റെ ആവിഷ്‌കാരമാണ്. എന്നാല്‍ അനുഭവങ്ങളുടെ ആകെ തുകയോ അര്‍ഥമോ അല്ല അത്. ഇന്നത്തെ കാലം സ്നേഹമെന്നാല്‍ നാം നല്‍കുന്ന സമ്മാനത്തിന്റെ വലിപ്പമാണ്. എന്നാല്‍ വൈക്കം മുഹമ്മദ് ബശീര്‍ പൂവമ്പഴത്തില്‍ അത്തരമൊരു സ്നേഹമല്ല ആവിഷ്‌കരിച്ചത്.
എഴുത്തുകാരന് തത്വശാസ്ത്രമുണ്ട്. എന്നാല്‍ തത്വശാസ്ത്രം എഴുത്തുകാരന്റെ എഴുത്തിനെ സ്വാധീനിക്കുന്നത് ശരിയല്ല. എഴുത്തുകാരന്‍ വീക്ഷണം എഴുത്തില്‍ പ്രശ്നമുണ്ടാക്കരുത്. സ്വാതന്ത്ര്യബോധത്തോടെ എഴുതുമ്പോഴാണ് എഴുത്ത് കരുത്താര്‍ജിക്കുന്നത്. രാഷ്ട്രീയ ബോധമെന്നത് വിശാലമായ അര്‍ഥത്തിലായിരിക്കണം.
ലിറ്റററി ഫെസ്റ്റ് സംഘാടക സമിതി ചെയര്‍മാന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. അഡ്വ. പി സന്തോഷ് കുമാര്‍ എം പി മുഖ്യപ്രഭാഷണം നടത്തി. ലിറ്റററി ഫെസ്റ്റ് ഡയറക്ടര്‍ സി വി ബാലകൃഷ്ണന്‍, ലിറ്റററി ഫെസ്റ്റ് ജെനറല്‍ കണ്‍വീനര്‍ എം രത്കുമാര്‍, ലൈബ്രറി വൈസ് ചെയര്‍മാന്‍ മുണ്ടേരി ഗംഗാധരന്‍, ലിറ്റററി ഫെസ്റ്റ് കോഡിനേറ്റര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, കെസി ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kannada Writer Vivek Shanbagh says writers should be able to overcome narrow political thinking, Kannur, News, Writer Vivek Shanbagh, Inauguration, Award, Vaikom Muhammad Basheer, Politics, Literary fest, Kerala.