Follow KVARTHA on Google news Follow Us!
ad

Kailas Nath | വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകം പേര്‍ക്ക് തണലേകിയ കൈലാസ് നാഥ് മരണത്തിലും പുതുജീവിതം നല്‍കിയത് 7 പേര്‍ക്ക്; കോട്ടയം മെഡികല്‍ കോളജിലെ ആദ്യ മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

ദാനം ചെയ്തത്‌ ഹൃദയം, കരള്‍, രണ്ടു വൃക്കകള്‍, രണ്ട് കണ്ണുകള്‍, പാന്‍ക്രിയാസ് എന്നിവ #Kottayam-Medical-College-News, #Health-Minister-News, #Organ-News
കോട്ടയം: (www.kvartha.com) വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകം പേര്‍ക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥ് (23) മരണത്തിലും തന്റെ അവയവങ്ങള്‍ ഏഴു പേര്‍ക്ക് നല്‍കി പുതുജീവിതം നല്‍കി.

കൈലാസ് നാഥിന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ബന്ധുക്കള്‍ അവയവ ദാനത്തിന് തയാറാകുകയായിരുന്നു. തീവ്ര ദു:ഖത്തിലും കൈലാസ് നാഥിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ട് വന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഡിവൈ എഫ് ഐ സജീവ പ്രവര്‍ത്തകനായിരുന്ന കൈലാസ് നാഥ് മരണത്തിലും അനേകം പേര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷയാകുകയാണ്. ആ ഏഴ് വ്യക്തികള്‍ക്ക് വേണ്ടി നന്ദിയറിയിക്കുന്നതായും കൈലാസ് നാഥിന്റെ പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.

Kailas Nath donated his organs to 7 people, Kottayam Medical College, News, Health, Health and Fitness, Health Minister, Veena George, Organ, Contribution, Kerala

കഴിഞ്ഞ ശനിയാഴ്ചയാണ് വാഹനാപകടത്തെ തുടര്‍ന്ന് കൈലാസ് നാഥിനെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചു. മസ്തിഷ്‌ക മരണമടഞ്ഞ കൈലാസ് നാഥിന്റെ ഹൃദയം, കരള്‍, രണ്ടു വൃക്കകള്‍, രണ്ട് കണ്ണുകള്‍, പാന്‍ക്രിയാസ് എന്നീ അവയവങ്ങള്‍ ദാനം നല്‍കി. കരളും, രണ്ടു കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡികല്‍ കോളജിനാണ് ലഭിച്ചത്.

കോട്ടയം മെഡികല്‍ കോളജില്‍ ഇതോടെ നാല് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് നടന്നത്. മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയില്‍ നിന്നും കോട്ടയം മെഡികല്‍ കോളജില്‍ ആദ്യമായാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കെ സോടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.

Keywords: Kailas Nath donated his organs to 7 people, Kottayam Medical College, News, Health, Health and Fitness, Health Minister, Veena George, Organ, Contribution, Kerala. 

Post a Comment