ഇ-വിസ സൗകര്യം ലഭ്യമായതിനാല്‍ പാസ്‌പോര്‍ടില്‍ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല. എന്നിട്ടും തീര്‍ഥാടകര്‍ അവരുടെ ഒറിജിനല്‍ പാസ്‌പോര്‍ട് ഹജ്ജ് കമിറ്റിക്ക് സമര്‍പ്പിക്കുന്നതാണ് നിലവിലെ നടപടിക്രമം. ഇത്തരത്തില്‍ അനാവശ്യമായി പാസ്‌പോര്‍ട് സമര്‍പ്പിക്കുന്നത് പ്രവാസികളായ മലയാളി തീര്‍ഥാടകര്‍ക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
അതിനാല്‍ പ്രവാസി തീര്‍ഥാടകരുടെ സൗകര്യത്തിനായി ഇ-വിസ ലഭ്യത കണക്കിലെടുത്ത് പാസ്‌പോര്‍ട് സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം നീട്ടുകയോ പാസ്‌പോര്‍ട സമര്‍പ്പിക്കല്‍ രീതി ഒഴിവാക്കുകയോ ചെയ്യണമെന്ന് സുധാകരന്‍ സര്‍കാരിനോട് ആവശ്യപ്പെട്ടു.
Keywords: K. Sudhakaran MP wants to avoid submission of passports of non-resident Hajj pilgrims, Kannur, News, Hajj pilgrims, Passports, KPCC President, K Sudhakaran, Minister, Smriti Irani, Kerala.