Follow KVARTHA on Google news Follow Us!
ad

JEE Main | ജെഇഇ മെയിൻ സെഷൻ 2 ഫലം പ്രഖ്യാപിച്ചു; ഇങ്ങനെ പരിശോധിക്കാം

യോഗ്യത നേടിയവർക്ക് അഡ്വാൻസ്ഡ് പരീക്ഷ എഴുതാം Malayalam News, National News, പരീക്ഷാ ഫലം, JEE Mains Session 2, NTA Result
ന്യൂഡെൽഹി: (www.kvartha.com) നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജെഇഇ മെയിൻ സെഷൻ 2 പരീക്ഷയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ സെഷൻ പരീക്ഷ എഴുതിയവർക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ നമ്പറും റോൾ നമ്പറും ഉപയോഗിച്ച് സ്കോർ പരിശോധിക്കാവുന്നതാണ്. മെയിൻ പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അഡ്വാൻസ്ഡ് പരീക്ഷയിൽ പങ്കെടുക്കാനാവും.

News, National, Education, Exam, Result, New Delhi, NTA,  JEE Mains Session 2 Result declared.

ഈ വർഷം ഏകദേശം ഒമ്പത് ലക്ഷം പേർ ജെഇഇ മെയിൻസ് സെഷൻ 2 പരീക്ഷ എഴുതിയിട്ടുണ്ട്. ഫലങ്ങളോടൊപ്പം, അന്തിമ ഉത്തരസൂചിക, ടോപ്പേഴ്‌സ് ലിസ്റ്റ്, അഖിലേന്ത്യാ റാങ്ക് ലിസ്റ്റ്, കട്ട് ഓഫ്, തുടങ്ങിയ വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ എൻടിഎ പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക ഏപ്രിൽ 19 ന് പുറത്തിറക്കിയിരുന്നു. എതിർപ്പുകൾ ഉന്നയിക്കാനുള്ള അവസാന തീയതി ഏപ്രിൽ 21 വരെയായിരുന്നു. അന്തിമ ഉത്തരസൂചിക ഏപ്രിൽ 24-ന് പ്രസിദ്ധീകരിച്ചു.

ഫലം അറിയാൻ

* ഔദ്യോഗിക വെബ്സൈറ്റ് jeemain(dot)nta(dot)nic(dot)in സന്ദർശിക്കുക.
* ഹോംപേജിൽ, JEE Mains Result 2023 for Session 2 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* റോൾ നമ്പർ, ജനനത്തീയതി, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക.
* ഫലം സ്ക്രീനിൽ ദൃശ്യമാകും, അത് ഡൗൺലോഡ് ചെയ്യുക.
* ഭാവി ഉപയോഗത്തിനായി പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

Keywords: News, National, Education, Exam, Result, New Delhi, NTA,  JEE Mains Session 2 Result declared.
< !- START disable copy paste -->

Post a Comment