Forest Meeting | ഇരിട്ടിയില്‍ നടക്കുന്ന വനസദസില്‍ മന്ത്രി എകെ ശശീന്ദ്രന്‍ പങ്കെടുക്കും
Apr 22, 2023, 22:22 IST
ഇരിട്ടി: (www.kvartha.com) വനവും വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയാനും പരിഹരിക്കാനും വനം വകുപ്പ് നടത്തുന്ന കാടിനെ കാക്കാം, നാടിനെ കേള്‍ക്കാം പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ വനസൗഹൃദ സദസ് ഏപ്രില്‍ 25ന് രാവിലെ 9.30 മുതല്‍ ഇരിട്ടി ഫാല്‍കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടക്കും.
മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. വനമേഖലാ പ്രദേശത്തെ തദ്ദേശ പ്രതിനിധികളുടെ അവലോകന യോഗവും നടത്തും. പഞ്ചായത് കേന്ദ്രങ്ങളിലെ യോഗത്തില്‍ വന്യമൃഗശല്യം ഉള്‍പെടെയുള്ള വിഷയങ്ങളില്‍ പരാതികള്‍ സ്വീകരിക്കും. വന്യമൃഗ ശല്യം രൂക്ഷമായ 20 പഞ്ചായതുകളിലെ ജനപ്രതിനിധികള്‍ സദസില്‍ പങ്കെടുക്കും.
വന്യമൃഗശല്യം, ബഫര്‍സോണ്‍ ഉയര്‍ത്തുന്ന ഭീഷണി, റോഡ്- പാലം നിര്‍മാണം, വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍, മരം മുറി ഉള്‍പെടെയുള്ള കാര്യങ്ങള്‍ എന്നിവ സൗഹൃദ സദസില്‍ ഉന്നയിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഉണ്ടാകുമെന്ന് ഡി എഫ് ഒ പി കാര്‍ത്തിക് ഇരിട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Keywords: Iritty : Minister AK Saseendran will participate in forest meeting, Kannur, News, Minister AK Saseendran, Iritty, Forest meeting, Ministers, Complaint, Panchayat, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.