Follow KVARTHA on Google news Follow Us!
ad

V Muraleedharan | ഇന്റലിജന്‍സ് എഡിജിപിയുടെ സുരക്ഷാ റിപോര്‍ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍; അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ആവശ്യം

പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്‍ പറ്റാത്തവരാണ് ഭരണത്തിലിരിക്കുന്നത് എന്ന കാര്യം ലജ്ജാകരം #V-Muraleedharan-News,#Narendra-Modi-News
കൊല്ലം: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നതു സംബന്ധിച്ച ഇന്റലിജന്‍സ് എഡിജിപിയുടെ സുരക്ഷാ റിപോര്‍ട് മാധ്യമങ്ങള്‍ക്കു ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ചോര്‍ചയെ കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്‍ പറ്റാത്തവരാണ് ഭരണത്തിലിരിക്കുന്നത് എന്ന കാര്യം ലജ്ജാകരമാണെന്നും അഭിപ്രായപ്പെട്ടു. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട റിപോര്‍ട് വാട്‌സ് ആപില്‍ പ്രചരിക്കുകയാണ്.

Intelligence report on PM Modi’s Kerala visit leaked: V Muraleedharan demands probe, Kollam, News, Politics, V Muraleedharan, Criticism, Controversy, Probe, Prime Minister, Protection, Kerala

ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് കേട്ടുകേള്‍വിപോലും ഇല്ലാത്ത ട്രെയിന്‍ തീവയ്പ് വരെ സംസ്ഥാനത്ത് നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സുരക്ഷാകാര്യങ്ങള്‍ രഹസ്യാത്മകമായി കൈകാര്യം ചെയ്യാനാകണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥ വീഴ്ച മാത്രമായി ചിത്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും തുടര്‍ഭരണം നല്‍കിയതിന്റെ പേരില്‍ ജനം എന്തെല്ലാം അനുഭവിക്കണമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

Keywords: Intelligence report on PM Modi’s Kerala visit leaked: V Muraleedharan demands probe, Kollam, News, Politics, V Muraleedharan, Criticism, Controversy, Probe, Prime Minister, Protection, Kerala. 

Post a Comment