Suspended | 36 പേരുടെ മരണത്തിനിടയാക്കിയ ഇന്‍ഡോര്‍ അപകടം; 2 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; ക്ഷേത്ര ഭരണ സമിതിയിലെ 2 പേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയും
Apr 1, 2023, 10:31 IST
മുംബൈ: (www.kvartha.com) 36 പേരുടെ മരണത്തിനിടയാക്കിയ ഇന്‍ഡോര്‍ അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ക്ഷേത്രത്തിലെ കിണറിന്റെ മതില്‍ ഇടിഞ്ഞുവീണ സംഭവത്തില്‍ ഒരു പ്രാദേശിക ബില്‍ഡിംഗ് ഇന്‍സ്പെക്ടറെയും ബില്‍ഡിംഗ് ഓഫീസറെയും ഇന്‍ഡോര്‍ മുനിസിപല്‍ കമീഷനര്‍ സസ്പെന്‍ഡ് ചെയ്തു. മേയര്‍ പുഷ്യമിത്ര ഭാര്‍ഗവയുടെ നിര്‍ദേശം അനുസരിച്ചാണ് നടപടി.
അതേസമയം ക്ഷേത്ര ഭരണ സമിതിയിലെ രണ്ട് പേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് എഫഅഐആര്‍ രെജിസ്റ്റര്‍ ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സേവറാം ഗലാനി, സെക്രടറി മുരളി കുമാര്‍ സബ്‌നാനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കിണറിന് മുകളിലുള്ള ബലഹീനമായ സ്ലാബ് പൊളിച്ച് മാറ്റാന്‍ മുന്‍സിപല്‍ കോര്‍പറേഷന്‍ കഴിഞ്ഞ ജനുവരിയില്‍ ക്ഷേത്ര ഭരണസമിതിക്ക് നോടീസ് നല്‍കിയിരുന്നു. പട്ടേല്‍ നഗറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമ നവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കുമേറ്റിരുന്നു.
Keywords: News, National, India, Mumbai, Accident, Punishment, Suspension, Top-Headlines, Trending, Death, Injured, Temple, Festival, Religion, Indore temple stepwell cave-in: 2 municipal officers suspended
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.