Follow KVARTHA on Google news Follow Us!
ad

Eid Prayer | ആത്മീയാനുഭൂതി പകരുന്ന പെരുന്നാള്‍ നിസ്‌കാരം

ആദ്യമായി ഹിജ്‌റ രണ്ടാം വര്‍ഷം നിര്‍വഹിച്ചു #Eid-Ul-Fitr-News, #Ramadan-News, #Muslim-Festivals, #പെരുന്നാള്‍-വാര്‍ത്തകള്‍
-ഹാജി എഎം മുഹമ്മദ് ഗ്രീന്‍യാര്‍ഡ്

(www.kvartha.com) മസ്ജിദുല്‍ നബവിയില്‍ വെച്ച് ആദ്യമായി ഹിജ്‌റ രണ്ടാം വര്‍ഷം (ക്രിസ്താബ്ദം 623) പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചു. ദേഹശുദ്ധി വരുത്തിയും അല്ലാഹുവിനെ സ്മരിച്ചും അവന്റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചും സന്മാര്‍ഗ ദര്‍ശനവും കാരുണ്യവും ഔദാര്യവും അപേക്ഷിച്ചും നടത്തുന്ന പ്രാര്‍ത്ഥനാ സമുച്ചയമാണ് നിസ്‌കാരം. ആത്മാവും മനസ്സും ശാരീരികാവയവങ്ങളും ഒന്നുപോലെ പങ്കുചേരുന്ന ഈ കര്‍മ്മം താഴ്മയുടെയും അനുസരണത്തിന്റെയും സമന്വയീകൃതവും ഉദാത്തവുമായ ഭാവമാണ്. സ്വന്തം അകക്കാമ്പില്‍ ദൈവിക സാന്നിധ്യം തൊട്ടറിഞ്ഞുകൊണ്ടുള്ള ഈ ആരാധന മറ്റേതൊരു ആരാധനാ കര്‍മ്മത്തേക്കാളും മഹത്തരമത്രെ.
     
Eid-Ul-Fitr-News, Ramadan-News, Muslim-Festivals, Eid-Ul-Fitr, Eid-Ul-Fitr Celebration, Eid Prayer, Malayalam Article, Malayalam Islamic Story, Importance of Eid prayer.

മുഹമ്മദ് നബിയുടെ ആകാശാരോഹണ (മിഅ്‌റാജ്) വേളയില്‍ പാരിതോഷികമായി നല്‍കിയ അഞ്ച് നേരത്തെ നിര്‍ബന്ധ നിസ്‌കാരം മനുഷ്യന്റെ ആത്മീയോല്‍കര്‍ഷത്തിന്റെ ഉപാധിയാണ് വര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നിസ്‌കാരം മനുഷ്യന്റെ ആത്മീയമായ ഉല്‍കര്‍ഷത്തിന്റെ ആദ്യപടിയാണ്, അതു മനുഷ്യന്റെ മിഅ്‌റാജാണ്, അവന്റെ ഏറ്റവും ഉല്‍കൃഷ്ടമായ ആത്മീയാരോഹണം. അത് മനുഷ്യനെ തിന്മയില്‍ നിന്ന് അകറ്റുകയും പൂര്‍ണത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്വന്തം ദൈവികാംശത്തെ സാക്ഷാത്കരിക്കാന്‍ അത് അവനെ പ്രാപ്തനാക്കുന്നു. ആ സാക്ഷാത്കാരം മനുഷ്യ വംശത്തിനുവേണ്ടി നിസ്വാര്‍ത്ഥ സേവനമര്‍പ്പിക്കാന്‍ അവനെ പ്രേരിപ്പിക്കുകയും സ്വന്തം ആത്മീയവും ധാര്‍മികവുമായ പൂര്‍ണത നേടാന്‍ സഹായിക്കുകയും ചെയ്യുന്നു. അത് വര്‍ണ്ണ- വര്‍ഗ്ഗ- ദേശ വ്യത്യാസങ്ങളെ ഇല്ലാതാക്കുകയും സജീവമായ ഒരു സംസ്‌കാരത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കേണ്ട ഐക്യവും ഉദ്ഗ്രഥവും മനുഷ്യര്‍ക്കിടയില്‍ ഉളവാക്കുകയും ചെയ്യുന്നു.

ലൗകിക ജീവിതത്തിന്റെ വിഭ്രാന്തിയില്‍ നിന്നകന്നു മാറി, ദൈവത്തിന്റെ പരമാധിപത്യത്തിന് മുന്നില്‍ സ്വയം സമര്‍പ്പിക്കാന്‍ നിസ്‌കാരത്തിലൂടെ ഒരാള്‍ക്ക് കഴിയുന്നു. ഈ സമര്‍പ്പണത്തിലൂടെ നേടിയെടുക്കുന്ന ആത്മീയ ശിക്ഷണം വിശ്വാസികളുടെ ജീവിതത്തെ നിര്‍ഭയവും ഓജസ്സും അന്തസ്സുറ്റതും കര്‍മ്മോന്മുഖവുമാക്കിത്തീര്‍ക്കുന്നു. ആത്മപരിശുദ്ധീകരണം തന്നെയാണ് നിസ്‌കാരത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 'നിസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധ കര്‍മ്മങ്ങളെയും തടഞ്ഞു നിര്‍ത്തും' (ഖുര്‍ആന്‍: 29:45 ).
        
Eid-Ul-Fitr-News, Ramadan-News, Muslim-Festivals, Eid-Ul-Fitr, Eid-Ul-Fitr Celebration, Eid Prayer, Malayalam Article, Malayalam Islamic Story, Importance of Eid prayer.

പെരുന്നാള്‍ നിസ്‌കാരം

പെരുന്നാള്‍ നിസ്‌കാരം വളരെ പ്രബലമായ സുന്നത്താണ്. സംഘടിതമായി നിര്‍വഹിക്കുന്ന സുന്നത്ത് നിസ്‌കാരത്തില്‍ എറ്റവും മഹത്വമുള്ളതാണ് രണ്ടു പെരുന്നാള്‍ നിസ്‌കാരങ്ങള്‍. ഇത് ഉപേക്ഷിക്കല്‍ കറാഹത്താണ്. ഇവയുടെ മഹത്വങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ ധാരാളമുണ്ട്. വിശ്വാസിക്ക് പെരുന്നാള്‍ ആഘോഷത്തിന് ആത്മീയാനുഭൂതി പകരുന്നതാണ് പെരുന്നാള്‍ നിസ്‌കാരം. പുതുവസ്ത്രമണിഞ്ഞ് ആബാലവൃദ്ധം ജനങ്ങളും പെരുന്നാള്‍ നിസ്‌കാരത്തിന് സംഗമിക്കുന്നത് ഈ ദിവസത്തിലെ സുന്ദരമായ കാഴ്ചയാണ്. സൂര്യോദയത്തോടെ പെരുന്നാള്‍ നിസ്‌കാരത്തിന്റെ സമയം തുടങ്ങുമെങ്കിലും സൂര്യന്‍ ഉദിച്ച് 20 മിനുട്ട് കഴിഞ്ഞതു മുതല്‍ ഉച്ചവരെയാണ് ശ്രേഷ്ഠമായ സമയം

പെരുന്നാള്‍ നിസ്‌കാരം രണ്ട് റക്അതുകളാണ്. ഒന്നാമത്തെ റക്അത്തില്‍ തക്ബീറതുല്‍ ഇഹ്‌റാമിന് പുറമെ ഏഴ് തക്ബീറുകള്‍ കൂടി ചൊല്ലുന്നു. സാധാരണ നിസ്‌കാരങ്ങളില്‍ ചെയ്യുന്നത് പോലെ റുകൂഉം സുജൂദുമെല്ലാം ചെയ്ത ശേഷം രണ്ടാമത്തെ റക്അത്തിലേക്ക് തക്ബീര്‍ ചൊല്ലിക്കൊണ്ട് എഴുന്നേല്‍ക്കുന്നു. രണ്ടാമത്തെ റക്അത്തില്‍ സുജൂദില്‍ നിന്ന് ഉയര്‍ന്നപ്പോഴുള്ള തക്ബീറിന് പുറമെ അഞ്ച് തക്ബീറുകള്‍ കൂടി ചൊല്ലുന്നു.
നിസ്‌കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്യുന്നതും ഹസ്തദാനം ചെയ്യുന്നതും ഈ ദിവസത്തിന്റെ പവിത്രത വ്യക്തമാക്കുന്നു. പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുന്നത് സുന്നത്താണ്. 'തഖബ്ബലല്ലാഹു മിന്നാ വ മിന്‍ക്ക' എന്നോ ഇതുപോലത്തെ മറ്റു വാചകങ്ങള്‍ കൊണ്ടോ ആശംസയര്‍പ്പിക്കാവുന്നതാണ്.

Keywords: Eid-Ul-Fitr-News, Ramadan-News, Muslim-Festivals, Eid-Ul-Fitr, Eid-Ul-Fitr Celebration, Eid Prayer, Malayalam Article, Malayalam Islamic Story, Importance of Eid prayer.
< !- START disable copy paste -->

Post a Comment