Follow KVARTHA on Google news Follow Us!
ad

Accidental Death | ടൂറിസ്റ്റ് ബസും ബൈകും കൂട്ടിയിടിച്ച് അപകടം; മൂന്നാര്‍ സന്ദര്‍ശിച്ചശേഷം മടങ്ങിയ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഒരാഴ്ച മുന്‍പ് വാങ്ങിയ ബൈകാണ് അപകടത്തില്‍പെട്ടത് #കേരള-വാർത്തകൾ, #Adimali-News, #Idukki-News, #Valara-News, #Accidental-News, #Youths-Died
ഇടുക്കി: (www.kvartha.com) ടൂറിസ്റ്റ് ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നാര്‍ സന്ദര്‍ശിച്ചശേഷം മടങ്ങിയ രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടയം എരുമേലി മുട്ടപ്പിള്ളി വെള്ളാപ്പള്ളില്‍ ഷാജിയുടെ മകന്‍ വി എസ് അരവിന്ദ് (കണ്ണപ്പന്‍-24), തൃശൂര്‍ ആമ്പല്ലൂര്‍ മണ്ണംപേട്ട തെക്കേക്കര വെളിയത്തുപറമ്പില്‍ കനകന്റെ മകന്‍ കാര്‍ത്തിക് (19) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് കോഫി ഷോപില്‍ ജീവനക്കാരാണ് ഇരുവരും.

അടിമാലി കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വാളറയ്ക്ക് സമീപം കോളനിപ്പാലത്താണ് ടൂറിസ്റ്റ് ബസും ബൈകും കൂട്ടിയിടിച്ചത്. സുഹൃത്തുക്കളായ ഇരുവരും ബൈകില്‍ മൂന്നാര്‍ സന്ദര്‍ശിച്ചശേഷം മടങ്ങവേ വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കാണ് അപകടം. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു.

ഒരാഴ്ച മുന്‍പ് വാങ്ങിയ ബൈക് ഓടിച്ചിരുന്നത് അരവിന്ദാണ്. രണ്ട് ബൈകുകളിലായി, സുഹൃത്തുക്കളായ നാലുപേരാണ് വ്യാഴാഴ്ച മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയത്. ഹോടെല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠനത്തോടൊപ്പമാണു കാര്‍ത്തിക് ജോലി ചെയ്തിരുന്നത്. അരവിന്ദിന്റെ അമ്മ: രമണി (ബിന്ദു). സഹോദരന്‍: ജിത്തു. കാര്‍ത്തിക്കിന്റെ അമ്മ: ഷീബ. സഹോദരി: കാവ്യ.

News, Kerala, Kerala-News, Local-News, Idukki, Munnar, Bike, Accident, Road Accident, Accidental Death, Regional-News, Idukki: Two Youths Die As Bike Hits Bus In Valara.


Keywords: News, Kerala, Kerala-News, Local-News, Idukki, Munnar, Bike, Accident, Road Accident, Accidental Death, Regional-News, Idukki: Two Youths Die As Bike Hits Bus In Valara.

Post a Comment