Follow KVARTHA on Google news Follow Us!
ad

Attacked | പീരുമേട് കോടതി വളപ്പില്‍ നാടകീയ സംഭവങ്ങള്‍; ഭാര്യയ്ക്ക് പരപുരുഷ ബന്ധമെന്ന് സംശയിച്ച് കോടതിവളപ്പില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചതായി പരാതി; ഭര്‍ത്താവ് അറസ്റ്റില്‍

കോടതിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവന്ന അമ്പിളിയെ പുറകില്‍നിന്നും ആക്രമിക്കുകയായിരുന്നു #ഇടുക്കി-വാർത്തകൾ, #Peermade-News, #Crime-News, #Idukki-News,
ഇടുക്കി: (www.kvartha.com) പീരുമേട്ടില്‍ കോടതി വളപ്പില്‍ നാടകീയ സംഭവങ്ങള്‍. കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചക്കുപള്ളം ഗ്രാമ പഞ്ചായത് പരിധിയിലെ ബിജുവാണ് ഭാര്യ അമ്പിളിയെ കൊല്ലാന്‍ ശ്രമിച്ചത്. കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പൊലീസ് പറയുന്നത്:  ഉച്ചയ്ക്ക് പീരുമേട് കോടതി വളപ്പിലാണ് സംഭവം. കോടതിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവന്ന അമ്പിളിയുടെ പുറകില്‍നിന്നും എല്ലാവരും നോക്കി നില്‍ക്കെ ബിജു കഴുത്തറുക്കുകയായിരുന്നു. അമ്പിളിയെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലെ മുറിവില്‍ 16 തുന്നലുകളുണ്ട്. 

2018ല്‍ ഇവരുടെ വീട് അയല്‍വാസി ആക്രമിച്ചതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലെ സാക്ഷികളാണ് ഇരുവരും. ഈ കേസില്‍ കോടതിയില്‍ ഹാജരായതിന് പിന്നാലെയായിരുന്നു ആക്രമണം. കേസ് സംബന്ധിച്ച് വിവരങ്ങള്‍ കോടതി വളപ്പിലുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂടറുടെ മുറിയില്‍വച്ച് സംസാരിച്ചശേഷം പുറത്തിറങ്ങിയപ്പോഴാണ് കൊലപാതകശ്രമം. 

News, Kerala, Kerala-News, Idukki-News, Crime-News, Crime, Murder Attempt, Police, Accused, Arrested, Attack, Assaulted, Local News, Injured, Hospital, Treatment, Idukki: Man attempts to kill woman in the court premises.


ഭാര്യയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവിന് സംശയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പതിവായി ഇരുവവര്‍ക്കുമിടയില്‍ വഴക്കും ഉണ്ടാവാറുണ്ട്. സംശയത്തെ തുടര്‍ന്നുള്ള പകയാണ് വധശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Keywords: News, Kerala, Kerala-News, Idukki-News, Crime-News, Crime, Murder Attempt, Police, Accused, Arrested, Attack, Assaulted, Local News, Injured, Hospital, Treatment, Idukki: Man attempts to kill woman in the court premises.

Post a Comment