Pineapple | സീസണായിട്ടും ഉല്‍പാദനത്തില്‍ വന്‍ കുറവ്; റമദാന്‍ മാസത്തില്‍ ആവശ്യം കൂടിയിട്ടും പൈനാപിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

 


കണ്ണൂര്‍: (www.kvartha.com) റമദാന്‍ മാസത്തില്‍ ആവശ്യം കൂടിയിട്ടും കൂടിയിട്ടും അതിന്റെ യാതൊരുവിധ ഗുണവും ലഭിക്കാതെ പൈനാപിള്‍ കര്‍ഷകര്‍. സീസണ്‍ എത്തിയതോടെ വില ഉയര്‍ന്നെങ്കിലും കടുത്ത വേനലില്‍ കാലാവസ്ഥാ വ്യതിയാനം കാരണം പ്രതീക്ഷിച്ച വരുമാനം നേടാനാകില്ലെന്നാണ് പൈനാപിള്‍ കര്‍ഷകര്‍ പറയുന്നത്.

പൈനാപിള്‍ പഴത്തിനും സ്‌പെഷ്യല്‍ ഗ്രേഡ് പച്ചയ്ക്കും 50 രൂപയും പച്ചയ്ക്ക് 48 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ നിരക്ക്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കാലാവസ്ഥാ വ്യതിയാനം കാരണം അനുഭവപ്പെടുന്ന കൊടും ചൂടും ഉത്പാദനത്തിലുണ്ടായ ഇടിവുമാണ് വില ഉയരാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.

വേനല്‍ച്ചൂട് കൂടിയതോടെ കടുത്ത ഉണക്ക് ബാധിച്ചതാണ് ഉത്പാദനം കുറയാന്‍ കാരണമായത്. ഇതോടെ, വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കാതെയായി. മാത്രമല്ല, ഉണക്ക് തടയാനുള്ള മാര്‍ഗങ്ങള്‍ക്കും ജലസേചനത്തിനുമായി അധികം തുകയും ചെലവിടേണ്ടി വരുന്നു. വിപണിയില്‍ മികച്ച ആവശ്യകതയുള്ള സമയത്ത് ഉത്പാദനം കുറയുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. 

ഒരു ചെടിക്ക് ഏകദേശം 8-10 രൂപയോളം അധികച്ചെലവ് ഇപ്പോഴുണ്ടാകുന്നുണ്ടെന്ന് പൈനാപിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബേബി ജോണ്‍ പറയുന്നത്. ഉണക്ക് കാരണം മാര്‍ച് മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഉത്പാദനത്തില്‍ 40-50 ശതമാനം കുറവുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Pineapple | സീസണായിട്ടും ഉല്‍പാദനത്തില്‍ വന്‍ കുറവ്; റമദാന്‍ മാസത്തില്‍ ആവശ്യം കൂടിയിട്ടും പൈനാപിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍


സാധാരണ റംസാന്‍ -വിഷു സീസണില്‍ 2,000 ടണ്‍ വരെ പൈനാപിള്‍ വില്‍ക്കാറുണ്ട്. എന്നാല്‍, ഇത്തവണ 1,000-1,200 ടണ്‍ ഉത്പാദനം മാത്രമേ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നുള്ളു.

റംസാന്‍ വ്രതാരംഭത്തോടെ പൈനാപിള്‍ കൂടുതലായി പോകുന്നത് ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, അഹ് മദാബാദ് എന്നീ സംസ്ഥാനങ്ങളിലാണ്. മൊത്തം ആവശ്യകതയുടെ 50 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഡെല്‍ഹി, ജയ്പുര്‍, രാജസ്താന്‍ എന്നിവിടങ്ങളില്‍ നിന്നും മികച്ച ആവശ്യകതയുണ്ട്. കേരളത്തിലും മികച്ച വില്‍പന നടക്കുന്നുണ്ട്. എന്നാല്‍, ഉത്പാദനം കുറയുന്നത് വിപണി ആവശ്യകത നിറവേറ്റുന്നതില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് കാര്‍ഷിക വിദഗ്ധരുടെ വിലയിരുത്തല്‍.

Keywords:  News, Kannur-News, Farmers, Pineapple, Demand, Supply, Season, Ramadan, Vishu, Festivals, Agriculture, Huge reduction in production despite the season: Pineapple farmers in crisis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia