Follow KVARTHA on Google news Follow Us!
ad

Preity Zinta | പഞ്ചാബ് താരങ്ങള്‍ക്കായി ഉണ്ടാക്കി കൊടുത്തത് 120 ആലൂ പറാത്തയെന്ന് പ്രീതി സിന്റ; ടീം ഉടമയുടെ വെളിപ്പെടുത്തല്‍ കേട്ട് പൊട്ടിച്ചിരിച്ച് ഹര്‍ഭജന്‍ സിങ്

ആണ്‍കുട്ടികള്‍ എന്തുമാത്രം ഭക്ഷണം കഴിക്കുമെന്ന് അന്നാണ് എനിക്ക് ഒരു ധാരണയുണ്ടായത് #Preity-Zinta-News, #IPL-News, #Punjab-Kings-News, #Aloo-Paratha
മുംബൈ: (www.kvartha.com) സ്വന്തം ടീമിലെ താരങ്ങള്‍ക്കായി വിദേശത്ത് വച്ച് ആലൂ പറാത്തയുണ്ടാക്കി നല്‍കിയെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരവും പഞ്ചാബ് കിങ്‌സ് ടീമിന്റെ സഹ ഉടമയുമായ പ്രീതി സിന്റ. 2009 ല്‍ ദക്ഷിണാഫ്രികയില്‍ ഐപിഎല്‍ മത്സരം നടന്നപ്പോഴാണ് താന്‍ ഈ 'സാഹസ'ത്തിന് മുതിര്‍ന്നതെന്നും അന്നത്തോടെ ആലൂ പറാത്തയുണ്ടാക്കുന്നത് നിര്‍ത്തിയെന്നും പ്രീതി പറഞ്ഞു.

ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രീതിയുടെ ഈ വെളിപ്പെടുത്തല്‍. സംഭവം കേട്ടു നിന്ന ഹര്‍ഭജന്‍ സിങ് 'ഇര്‍ഫാന്‍ഖാന്‍ മാത്രം 20 എണ്ണം കഴിച്ചെന്നും' കൂട്ടിച്ചേര്‍ത്തു, ഇതോടെ അവിടെ കൂട്ടച്ചിരി പടരുകയും ചെയ്തു.

പ്രീതി സിന്റ ടീമംഗങ്ങള്‍ക്ക് ആലൂ പറാത്തയുണ്ടാക്കി നല്‍കിയെന്ന് താന്‍ കേട്ടുവെന്നും അതോടെ ടീമിലുണ്ടായിരുന്നവര്‍ ആലൂ പറാത്ത കഴിക്കുന്നത് അവസാനിപ്പിച്ചുവെന്നുമുള്ള അവതാരകയുടെ കമന്റിനോട് പ്രതികരിക്കുകയായിരുന്നു പ്രീതി.

പ്രീതിയുടെ വെളിപ്പെടുത്തല്‍:

'How much do the boys eat?' - Preity Zinta reveals she once made 120 aloo parathas for Punjab Kings' players, Mumbai, IPL, Preity Zinta, Aloo paratha, Punjab Kings, Harbhajan Singh, News, Cricket, Sports

ദക്ഷിണാഫ്രികയില്‍ ചെന്നപ്പോള്‍ നല്ല പറാത്തയല്ല ലഭിച്ചത്. ഇതോടെ പറാത്തയെങ്ങനെ ഉണ്ടാക്കാമെന്നു ഞാന്‍ റസ്റ്റോറന്റുകാരോടു പറഞ്ഞു. ഇതുകേട്ടയുടനെ ടീമംഗങ്ങള്‍, താന്‍ ഉണ്ടാക്കി നല്‍കുമോ എന്നു ചോദിച്ചു. അടുത്ത കളി ജയിച്ചു വന്നാല്‍ ഞാന്‍ പറാത്തയുണ്ടാക്കി തരാമെന്ന് ഏല്‍ക്കുകയും ചെയ്തു. അടുത്ത കളി ടീം ജയിച്ചു. ഈ ആണ്‍കുട്ടികള്‍ എന്തുമാത്രം ഭക്ഷണം കഴിക്കുമെന്ന് അന്നാണ് എനിക്ക് ഒരു ധാരണയുണ്ടായത്.

120 പറാത്തയാണ് ഞാന്‍ അന്നുണ്ടാക്കിയത്. അതോടെ ആലൂ പറാത്തയുണ്ടാക്കല്‍ നിര്‍ത്തി' എന്നും പ്രീതി പറഞ്ഞു. വെള്ളിയാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ ലക്‌നൗ സൂപര്‍ ജയന്റ്‌സിനോട് പഞ്ചാബ് കിങ്‌സ് പരാജയപ്പെട്ടിരുന്നു. എട്ട് ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് നാല് വിജയവും നാലു തോല്‍വിയുമായി ആറാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്.

Keywords: 'How much do the boys eat?' - Preity Zinta reveals she once made 120 aloo parathas for Punjab Kings' players, Mumbai, IPL, Preity Zinta, Aloo paratha, Punjab Kings, Harbhajan Singh, News, Cricket, Sports.

Post a Comment