ലോസ് ഏന്‍ജല്‍സ്: (www.kvartha.com) ഹാരി പോടര്‍ താരം ഡാനിയല്‍ റാഡ്ക്ലിഫും അദ്ദേഹത്തിന്റെ ദീര്‍ഘകാല പങ്കാളിയായ നടി എറിന്‍ ഡാര്‍കും തങ്ങളുടെ ആദ്യ കുഞ്ഞിന്റെ മാതാപിതാക്കളായി. റാഡ്ക്ലിഫിന്റെ പ്രതിനിധി പീപിള്‍ മാസികയോട് വാര്‍ത്ത സ്ഥിരീകരിച്ചെങ്കിലും ആണ്‍കുട്ടിയാണോ, പെണ്‍കുട്ടിയാണൊ എന്നത് വെളിപ്പെടുത്തിയില്ല.
മാര്‍ചില്‍ ന്യൂയോര്‍ക് നഗരത്തില്‍ ഇരുവരേയും കണ്ടപ്പോഴാണ് എറിന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകര്‍ അറിയുന്നത്. 33 കാരനായ ഡാനിയലും 38 കാരിയായ എറിനും 10 വര്‍ഷത്തിലേറെയായി ഒരുമിച്ചാണ്. 2013 ല്‍ പുറത്തിറങ്ങിയ 'കില്‍ യുവര്‍ ഡാര്‍ലിംഗ്സ്' എന്ന ചിത്രത്തില്‍ ഒന്നിച്ചെത്തിയ ഇരുവരും സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്.
ചാള്‍സ് ഡികന്‍സിന്റെ പ്രശസ്ത നോവല്‍ ഡേവിഡ് കോപര്‍ഫീല്‍ഡ് ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിലൂടെയാണ് ഡാനിയല്‍ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് ഹോണ്‍സ് പോലെ നിരവധി ചിത്രങ്ങളിലെത്തിയെങ്കിലും ഹാരി പോടര്‍ പരമ്പരകളിലൂടെയാണ് ഡാനിയല്‍ ജനമനസുകളില്‍ ഇടംനേടിയത്.
Keywords: News, Actor, Actress, Love, Cinema, World-News, World, Harry Potter Star Daniel Radcliffe And Erin Darke Welcome First Child.