തിരുവനന്തപുരം: (www.kvartha.com) ഈദുൽ ഫിത്വർ പ്രമാണിച്ച് സംസ്ഥാനത്തെ സർകാർ ഓഫീസുകൾക്ക് വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. നേരത്തെ സംസ്ഥാനത്ത് ഔദ്യോഗികമായി ഈദുൽ ഫിത്വർ അവധി വെള്ളിയാഴ്ചയായിരുന്നു.
മാസപ്പിറവി സംസ്ഥാനത്ത് എവിടെയും ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ശനിയാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച കൂടി സർകാർ പൊതു അവധിയായി പ്രഖ്യാപിച്ചത്. ശനിയാഴ്ചയും അവധി പ്രഖ്യാപിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു.
Keywords: Kerala, News, Holiday, Govt. Office, Eid Ul Fitr, Chief Minister, Close, Government offices in state will be closed on Friday and Saturday.