കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇടിവിന്റെ ഇരട്ടി തുകയാണ് ബുധനാഴ്ച കൂടിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് ബുധനാഴ്ച വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5605 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44840 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4665 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. 81 രൂപയാണ് ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.
ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5585 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44680 രൂപയിലുമാണ് വ്യാപാരം നടന്നത്.
ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4650 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37200 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം, ചൊവ്വാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. 81 രൂപയായിരുന്നു ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമായിരുന്നു.
തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5595 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44760 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4660 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37280 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. 81 രൂപയായിരുന്നു തിങ്കളാഴ്ച ഒരു ഗ്രാം വെള്ളിയുടെ വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമായിരുന്നു.
Keywords: News, Kerala, Kerala-News, Kochi-News, Kochi, Gold, Gold Price, Price, Business, Finance, Top Headlines, Trending, Silver, Silver Price, Gold Price April 19 Kerala.