Hinduphobia | ഹിന്ദുഫോബിയയെ അപലപിച്ച് പ്രമേയം പാസാക്കി ജോര്‍ജിയ സംസ്ഥാനം; അമേരിക്കയില്‍ ആദ്യം
Apr 1, 2023, 11:25 IST
വാഷിംഗ്ടണ്‍: (www.kvartha.com) അമേരിക്കയിലെ ജോര്‍ജിയ അസംബ്ലി ഹിന്ദുഫോബിയയെ അപലപിക്കുന്ന പ്രമേയം പാസാക്കി. ഇത്തരമൊരു പ്രമേയം പാസാക്കുന്ന ആദ്യത്തെ യുഎസ് സംസ്ഥാനമാണ് ജോര്‍ജിയ. ഹിന്ദുഫോബിയയെ അപലപിച്ചുകൊണ്ട്, 100-ലധികം രാജ്യങ്ങളിലായി 1.2 ബില്യണിലധികം അനുയായികളുള്ള ലോകത്തിലെ ഏറ്റവും വലുതും പുരാതനവുമായ മതങ്ങളിലൊന്നാണ് ഹിന്ദുമതമെന്ന് പ്രമേയം പറയുന്നു. സ്വീകാര്യത, പരസ്പര ബഹുമാനം, വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളുടെ സമന്വയം എന്നിവയാണ് ഹിന്ദുമതമെന്നും പ്രമേയത്തിലുണ്ട്.
ജോര്‍ജിയയിലെ ഏറ്റവും വലിയ ഹിന്ദു, ഇന്ത്യന്‍-അമേരിക്കന്‍ കൂട്ടായ്മകളില്‍ ഒന്നായ അറ്റ്‌ലാന്റയുടെ പ്രാന്തപ്രദേശത്തുള്ള ഫോര്‍സിത്ത് കൗണ്ടിയിലെ പ്രതിനിധികളായ ലോറന്‍ മക്‌ഡൊണാള്‍ഡും ടോഡ് ജോണ്‍സും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. ആരോഗ്യം, ശാസ്ത്രം, എന്‍ജിനീയറിംഗ്, ഐടി, ധനകാര്യം, വിദ്യാഭ്യാസം, ഊര്‍ജം, ബിസിനസ് തുടങ്ങിയ വിവിധ മേഖലകളില്‍ അമേരിക്കന്‍-ഹിന്ദു സമൂഹം വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് പ്രമേയം പറയുന്നു.
യോഗ, ആയുര്‍വേദം, ധ്യാനം, ഭക്ഷണം, സംഗീതം, കല തുടങ്ങിയ മേഖലകളില്‍ സംഭാവന നല്‍കിക്കൊണ്ട് ഹിന്ദുമതം സാംസ്‌കാരിക ഘടനയെ സമ്പന്നമാക്കുകയും അമേരിക്കന്‍ സമൂഹത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുകയും പ്രമേയം വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹിന്ദു-അമേരിക്കക്കാര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രമേയം പറഞ്ഞു.
Keywords: Washington, World, International, News, America, Religion, India, Health, Finance, Education, Yoga, Food, Case, Top-Headlines, Engineering, IT, Energy, Georgia Becomes First American State To Pass Resolution Condemning Hinduphobia.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.