ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാര്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇരയുടെ കുടുംബത്തെ കാണാന്‍ പശ്ചിമബംഗാള്‍ പൊലീസ് അനുവദിച്ചില്ലെന്ന ആരോപണം ബിജെപിയും ഉയര്‍ത്തിയിട്ടുണ്ട്.
വെളളിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കല്യാണ്‍ ഗഞ്ചിലെ കുളത്തിന് സമീപത്തുനിന്നും കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനയക്കാനായി എത്തിയ പൊലീസ് സംഘത്തിന് നേരെ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആള്‍ക്കൂട്ടം കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ടിയര്‍ ഗാസ് പ്രയോഗിച്ചു.
പ്രദേശം ഇപ്പോള്‍ ശാന്തമാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. രാവിലെ, ദേശീയ ബാലാവകാശ സംരക്ഷണ കമീഷനും (എന്‍സിപിസിആര്‍) വിഷയം ശ്രദ്ധയില്‍പ്പെടുത്തി, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു അന്വേഷണ സംഘത്തെ അയക്കുമെന്നും അവര്‍ അറിയിച്ചു.
Keywords: Fresh Violence In Bengal's Kaliyaganj Over Alleged Molest And Murder of Teenager, Kolkata, News, Clash, Molestation, Dead Body, Politics, BJP, Allegation, National.