കൊച്ചി: (www.kvartha.com) കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജില്ലാ യുഡിഎഫ് കണ്‍വീനറുമായിരുന്ന വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. യുഡിഎഫിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.
എറണാകുളം ജില്ലാ ബിജെപി ഓഫിസില്‍ സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേകര്‍ വിക്ടറിനെ ഷാളണിയിച്ചു സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കു സ്ഥാനമില്ലാത്ത പ്രസ്ഥാനമാണു യുഡിഎഫ് എന്നും അവിടെ ഐക്യമെന്നത് പരസ്പരം കാലുവാരല്‍ മാത്രമാണെന്നും വിക്ടര്‍ പറഞ്ഞു. പഞ്ചായത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലാത്തവര്‍പോലും സ്ഥാനാര്‍ഥികളാകാന്‍ മത്സരിക്കുന്നു.
സുശക്തമായ കേന്ദ്രം, സംതൃപ്തമായ സംസ്ഥാനം എന്ന കെഎം മാണിയുടെ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന എനിക്ക് ഏറ്റവും സുശക്തമായ കേന്ദ്രഭരണത്തിനു നേതൃത്വം നല്‍കുന്ന നരേന്ദ്ര മോദിയില്‍ പൂര്‍ണ വിശ്വാസമാണെന്നും കേരളത്തിന്റെ സമഗ്രവികസനത്തിനു ബിജെപിയാണ് മാര്‍ഗമെന്നും വിക്ടര്‍ പറഞ്ഞു.
Keywords: Former UDF leader Victor T Thomas joins BJP, Kochi, News, Politics, Congress, BJP, Allegation, UDF, K Surendran, Kerala.