Follow KVARTHA on Google news Follow Us!
ad

Keshub Mahindra | ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോടീശ്വരന്‍ കേശുബ് മഹീന്ദ്ര അന്തരിച്ചു

48 വര്‍ഷം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു #Keshub-Mahindra, #Mahindra-Group-News, #Forbes-Billionaires, #ബിസിനസ്-വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോടീശ്വരനും മഹീന്ദ്ര ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായ കേശുബ് മഹീന്ദ്ര (99) അന്തരിച്ചു. ആനന്ദ് മഹീന്ദ്രയുടെ അമ്മാവനാണ്. അടുത്തിടെ ഫോബ്സ് പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ കേശുബ് മഹീന്ദ്രയും ഇടംപിടിച്ചിരുന്നു.

Delhi-News, News, Business, Business-News, Keshub Mahindra, Mahindra, India, ,Obituary, Obituary-News, Chairman, Former Mahindra Group Chairman Keshub Mahindra dies at 99.

1947-ല്‍ പിതാവിന്റെ കമ്പനിയില്‍ ജോലി തുടങ്ങിയ കേശുബ് മഹീന്ദ്ര 1963-ല്‍ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായി. 48 വര്‍ഷം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന ശേഷം 2012ലാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. വിരമിച്ച ശേഷം അനന്തരവന്‍ ആനന്ദ് മഹീന്ദ്രയെ തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു.

ഫോബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, കേശുബ് മഹീന്ദ്രയ്ക്ക് 1.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ടാറ്റ സ്റ്റീല്‍, സെയില്‍, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ് തുടങ്ങി നിരവധി കമ്പനികളില്‍ ബോര്‍ഡ് തലത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords: Delhi-News, News, Business, Business-News, Keshub Mahindra, Mahindra, India, ,Obituary, Obituary-News, Chairman, Former Mahindra Group Chairman Keshub Mahindra dies at 99.
< !- START disable copy paste -->

Post a Comment