Follow KVARTHA on Google news Follow Us!
ad

Wild Animal | തളിപ്പറമ്പിലിറങ്ങിയ കാട്ടുപോത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്താനായില്ല

മുക്കൂന്ന് ഭാഗത്തേക്ക് ഓടിമറിഞ്ഞു #Taliparamba-News, #Wild-Animal-News, #Forest-Department-News, #കണ്ണൂർ-വാർത്തകൾ
തളിപ്പറമ്പ്: (www.kvartha.com) കുപ്പം പടവില്‍ പ്രദേശത്ത് ജനവാസകേന്ദ്രത്തില്‍ വിളയാടുന്ന കാട്ടുപോത്തിനെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് കറങ്ങിനടക്കുന്ന കാട്ടുപോത്ത് ഇതേ വരെയായി ആരെയും ഉപദ്രവിച്ചിട്ടില്ല. ചൊവ്വാഴ്ച വൈകുന്നേരം മുക്കൂന്ന് ഭാഗത്തേക്ക് ഓടിമറിഞ്ഞ പോത്തിനെ കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Kannur-News, Kerala, Kerala-News, News, Forest Department, Wild Animal, Thaliparamb, Medical College, Karnataka, Forest department officials could not find the bison.

മൂന്ന് വര്‍ഷം മുന്‍പ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് പരിസരത്തും കാട്ടുപോത്തിനെ കണ്ടെത്തിയിരുന്നു. തളിപ്പറമ്പ് ഫോറസ്റ്റ് റേൻജ് ഓഫീസര്‍ വി രതീശന്റെ നേതൃത്വത്തില്‍ ഇതിനെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക വനത്തില്‍ നിന്ന് കുപ്പം പുഴയിലൂടെയാണ് കാട്ടുപോത്ത് എത്തിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

Keywords: Kannur-News, Kerala, Kerala-News, News, Forest Department, Wild Animal, Thaliparamb, Medical College, Karnataka, Forest department officials could not find the bison.
< !- START disable copy paste -->

Post a Comment