കൊച്ചി: (www.kvartha.com) ഓടക്കുഴല്‍ വാദകന്‍ പി ആര്‍ സുരേഷ് അന്തരിച്ചു. 60 വയസായിരുന്നു. സ്‌ട്രോകിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗായിക അമൃത സുരേഷ് മകളാണ്.
അമൃത തന്നെയാണ് പിതാവിന്റെ വിയോഗ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 'ഞങ്ങടെ പൊന്നച്ചന്‍ ഇനി ഭഗവാന്റെ കൂടെ' എന്നാണ് അച്ഛന്‍ അടങ്ങുന്ന ഒരു കുടുംബചിത്രം പങ്കുവച്ചുകൊണ്ട് അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
മൃതദേഹം ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടില്‍ ബുധനാഴ്ച 11 വരെ പൊതുദര്‍ശനത്തിനുവയ്ക്കും. ശേഷം പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിക്കും. ഗായിക അഭിരാമി സുരേഷാണ് പി ആര്‍ സുരേഷിന്റെ ഇളയ മകള്‍.
Keywords: News, Kerala, Kerala-News, Kochi-News, Obituary, Death, Hospital, Flutist, Treatment, Funeral, Kochi, Singer, Father, Flutist PR Suresh Passed Away.