എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനം നടക്കുന്ന കണ്ണൂര്‍ പൊലീസ് മൈതാനിയിലാണ് പതാകകള്‍ ഉയര്‍ത്തിയത്. ഏപ്രില്‍ 23 ന് ആരംഭിച്ച സമ്മേളനം ഏപ്രില്‍ 29നാണ് സമാപിക്കുന്നത്. 1973 മുതല്‍ 2023 വരെയുള്ള മുഴുവന്‍ പ്രവര്‍ത്തകരുടെയും മഹാ സമ്മേളനത്തിനാണ് കണ്ണൂരില്‍ വേദിയൊരുങ്ങിയിരിക്കുന്നത്.
പുസ്തകോത്സവം, സാംസ്‌കാരിക സംവാദങ്ങള്‍, പ്രമുഖ സാമൂഹ്യ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസാരങ്ങള്‍, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചറിയിക്കുന്ന കലാ പരിപാടികള്‍, വിദ്യാഭ്യാസ എക്‌സ്‌പോ തുടങ്ങിയ പരിപാടികള്‍ സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിലെ പത്ത് വേദികളിലായി നടക്കുന്നുണ്ട്.
50 വര്‍ഷത്തെ എസ് എസ് എഫിന്റെ വളര്‍ചയും മുന്നേറ്റവും ഉള്‍കൊള്ളുന്ന വിവിധ പരിപാടികളാണ് നഗരിയില്‍ നടക്കുന്നത്. സമ്മേളന നഗരിയുടെ ഉദ്ഘാടനം കോര്‍പറേഷന്‍ മേയര്‍ അഡ്വ ടി ഒ മോഹനനും കെ സുധാകരന്‍ എം പിയും പുസ്തക ലോകം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയും ഉദ്ഘാടനം ചെയ്തു.
കാള്‍ടെക്‌സ്, കലക്ടറേറ്റ് മൈതാനം, സ്റ്റേഡിയം കോര്‍ണര്‍, ദിനേശ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. 29ന് വൈകിട്ട് നാലുമണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം നടക്കും. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
Keywords: Flag hoisted for SSF Golden Fifty Kerala Student Conference, Kannur, News, Inauguration, K Sudhakaran, SSF Golden Fifty, Flag hoisted, Politics, Conference, Kerala.