Follow KVARTHA on Google news Follow Us!
ad

Report | ജയലക്ഷ്മി വസ്ത്രശാലയിലെ തീപ്പിടിത്തം; കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കലക്ടര്‍ക്ക് റിപോര്‍ട് നല്‍കി അഗ്‌നിശമന സേന

Fire force submits report on Jayalakshmi silks catch fire#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com) വന്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കിയ ജയലക്ഷ്മി വസ്ത്രശാലയിലെ തീപ്പിടിത്തത്തിനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കലക്ടര്‍ക്ക് റിപോര്‍ട് നല്‍കി അഗ്‌നിശമന സേന. അപകടകാരണം ഷോര്‍ട് സര്‍ക്യൂട് ആകാമെന്നാണ് പ്രാഥമിക നിഗമനത്തിലെ കണ്ടെത്തല്‍. 

വൈദ്യുതോപകരണങ്ങളുടെ കേടുപാടുകളും തീപ്പിടിത്തത്തിലേക്ക് നയിച്ചിട്ടുണ്ടാവാമെന്നും റിപോര്‍ടില്‍ പറയുന്നു. ഇതുസംബന്ധിച്ച അന്തിമ റിപോര്‍ട് വ്യാഴാഴ്ച സമര്‍പിക്കും. 

കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്സില്‍ ശനിയാഴ്ചയാണ് വന്‍ തീപ്പിടിത്തമുണ്ടായത്. രാവിലെ ആറര മണിയോടെയാണ് കെട്ടിടത്തിന്റെ ആനിഹാള്‍ റോഡ് ഭാഗത്ത് രണ്ടാം നിലയിലാണ് തീ കണ്ടത്. ഇതേ സമയം തന്നെ താഴെ നിര്‍ത്തിയിട്ട രണ്ട് കാറുകളും കത്തുന്നനിലയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. തീവ്യാപിച്ചതോടെ ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും പടര്‍ന്നു. തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ നിന്നുള്‍പെടെ 20 ഓളം ഫയര്‍ഫോഴ് യൂനിറ്റുകളെത്തി മൂന്ന് മണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണത്തിലാക്കിയത്. 

വിഷുവും ചെറിയ പെരുന്നാളും മുന്നില്‍ കണ്ട് വലിയതോതില്‍ സ്റ്റോക് സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ നാശനഷ്ടം ഉണ്ടായതായാണ് പ്രഥമിക വിലയിരുത്തല്‍. തുണിത്തരങ്ങള്‍ക്ക് തീപ്പിടിച്ചതും തീയണക്കാനുള്ള പ്രവര്‍ത്തികള്‍ ശ്രമകരമാക്കി

News, Kerala, State, Kozhikode, Top-Headlines, Trending, Fire, Report, District Collector, Fire force submits report on Jayalakshmi silks catch fire.


അപകടത്തില്‍ ടെക്‌സ്റ്റൈല്‍സിലെ രണ്ടാം നില പൂര്‍ണമായി കത്തി നശിച്ചു. താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി. സംഭവത്തില്‍ ദൂരൂഹത ഉണ്ടെന്നും വിശദമായി അന്വേഷണം നടന്നണമെന്നും കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ആവശ്യപ്പെട്ടിരുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രികല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധന കര്‍ശനമാക്കുമെന്നും മേയര്‍ അറിയിച്ചു. 

Keywords: News, Kerala, State, Kozhikode, Top-Headlines, Trending, Fire, Report, District Collector, Fire force submits report on Jayalakshmi silks catch fire.

Post a Comment