Follow KVARTHA on Google news Follow Us!
ad

Cashew | വേനൽ മഴ അനുകൂലം; കശുവണ്ടിയുടെ വിളവ് വർധിച്ചു; ആശ്വാസത്തിൽ തേനി ജില്ലയിലെ കർഷകർ

ആയിരക്കണക്കിന് ഏകർ സ്ഥലത്താണ് കശുമാവ് കൃഷിയുള്ളത് Tamil Nadu News, Theni News, Agriculture News, Cashew, ദേശീയ വാർത്തകൾ
/ അജോ കുറ്റിക്കൻ


വരുസനാട് (തമിഴ്നാട്): (www.kvartha.com) വേനൽ മഴ അനുകൂലമായതോടെ തേനി ജില്ലയിൽ കശുവണ്ടിയുടെ വിളവ് വർധിച്ചു. കകടമല-മൈലായ് പ്രദേശങ്ങളിലെ വരുസനാട്, മുതലമ്പറ, കോമ്പെ തുടങ്ങിയ മിക്ക ഗ്രാമങ്ങളിലും ആയിരക്കണക്കിന് ഏകർ സ്ഥലത്താണ് കശുമാവ് കൃഷിയുള്ളത്.

News, Kerala, Tamil Nadu, National, Agriculture, Cashew, Summer, Rain, Favorable summer rains; Cashew yield increased.

അടുത്ത മാസം സീസൺ ആരംഭിക്കാനിരിക്കെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി മതിയായ മഴ ലഭിച്ചതിനാൽ ഉയർന്ന വിളവ് ലഭിക്കുന്നുണ്ട്. അതിനാൽ മരങ്ങളിൽ മരുന്ന് തളിക്കുകയും കൃഷിയിലും സജീവമായിരിക്കുകയാണ് കർഷകർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി കശുമാവിന് വ്യാപകമായി വാട്ടരോഗം ബാധിച്ചിരുന്നു. രോഗം ബാധിച്ച മരങ്ങൾ ഉണങ്ങി നശിച്ചിരുന്നു. ഇതുമൂലം കഴിഞ്ഞ കുറേ വർഷങ്ങളായി കർഷകർ ദുരിതത്തിലായിരുന്നു.

എന്നാൽ വേനൽ മഴയിൽ ഗ്രാമങ്ങളിലെ ഭൂഗർഭ ജലനിരപ്പ് വർധിച്ചതിനാൽ കശുവണ്ടി മരങ്ങളിൽ വാട്ടരോഗമുണ്ടായിട്ടില്ല. കൂടാതെ മുൻവർഷങ്ങളെ അപേക്ഷിച്ച് വിളവ് സാധാരണയേക്കാൾ കൂടുതലാണ്. വില കൂടിയാൽ കശുവണ്ടി ഗുണകരമാകുമെന്ന കണക്കുകൂട്ടത്തിലാണ് കർഷകർ.

Keywords: News, Kerala, Tamil Nadu, National, Agriculture, Cashew, Summer, Rain, Favorable summer rains; Cashew yield increased.
< !- START disable copy paste -->

Post a Comment