Excise | സിനിമാ മേഖലയില്‍ രാസലഹരി ഉള്‍പെടെയുള്ളവ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും നടപടിയെടുക്കാനാകുന്നില്ലെന്ന് എക്‌സൈസ്
Apr 27, 2023, 20:47 IST
തിരുവനന്തപുരം: (www.kvartha.com) സിനിമാമേഖലയില്‍ രാസലഹരി ഉള്‍പെടെയുള്ളവ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസും എക്‌സൈസും ശേഖരിച്ചെങ്കിലും നടപടിയെടുക്കാനാകുന്നില്ലെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥര്‍. പ്രമുഖ നടീനടന്‍മാരടക്കം പത്തോളം പേരുടെ വിവരങ്ങളാണ് എക്‌സൈസിന്റെ വിവിധ സംഘങ്ങള്‍ ശേഖരിച്ചത്. ലഹരി കടത്തില്‍ പിടിയിലാകുന്നവരില്‍നിന്നും ലഭിക്കുന്ന വിവരങ്ങളും അവരുടെ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയുമാണ് നടീനടന്‍മാരുടെയും സിനിമാ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ലഭിച്ചതെന്നും എക്‌സൈസ് വ്യക്തമാക്കി.
എന്നാല്‍ സിനിമാ മേഖലയില്‍നിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാല്‍ പരിശോധന നടത്താനാകുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എറണാകുളം ജില്ലയിലുള്ളവരാണ് രാസലഹരി ഉപയോഗത്തില്‍ മുന്നിലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സിനിമാ സെറ്റുകളില്‍ രാസലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. സിനിമയുടെ വിവിധ മേഖലകളില്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണിയെന്നും അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍:
ലഹരി കടത്തുകാരെ ചോദ്യം ചെയ്തപ്പോഴും ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴും അഭിനേതാക്കളുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിവരങ്ങള്‍ ലഭിച്ചു. സെറ്റുകളില്‍ രാസലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരം പൊലീസും ശേഖരിച്ചു. എന്നാല്‍, സിനിമാ സംഘടനകളില്‍നിന്നും സഹകരണം ലഭിക്കാത്തതിനാല്‍ തുടരന്വേഷണം നടത്താനായില്ല.
സിനിമാ സംഘടനകള്‍ ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈമാറിയിട്ട് കാര്യമില്ല. സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് പൊലീസിനും എക്‌സൈസിനും കൃത്യമായ അറിവുണ്ട്. സിനിമാ സെറ്റുകളിലെ പരിശോധനയ്ക്ക് സംഘടനകളുടെ സഹകരണം വേണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ ഉടന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം.
സൈറ്റുകളില്‍ പരിശോധന നടത്തുന്നതിന് പൊലീസിനും എക്‌സൈസിനും പരിമിതികളുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാലും ലഹരിമരുന്ന് കണ്ടെടുക്കാനായില്ലെങ്കില്‍ പ്രതിഷേധം ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. റെയ്ഡ് നടത്തുമ്പോള്‍ ഷൂടിങ് തടസ്സപ്പെടാം. കോടികള്‍ മുടക്കുന്ന വ്യവസായമായതിനാല്‍ ഷൂടിങ് തടസപ്പെടുന്നത് പ്രതിഷേധത്തിന് ഇടയാക്കും.
കേസെടുത്താല്‍ സിനിമാ സെറ്റുകളില്‍ ഉള്ളവര്‍ കോടതിയില്‍ സാക്ഷി പറയാനെത്താത്ത സാഹചര്യം ഉണ്ടാകും. സിനിമയിലുള്ളവര്‍ തന്നെ മുന്‍കൈ എടുത്ത് സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ഉടന്‍ വിവരം കൈമാറി സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം വിഷയങ്ങള്‍ ചര്‍ച ചെയ്യാന്‍ സിനിമാ സംഘടനകളും പൊലീസും എക്‌സൈസും തമ്മില്‍ ചര്‍ച നടത്താനുള്ള ശ്രമവും നടന്നുവരുന്നു.
എന്നാല്‍ സിനിമാ മേഖലയില്‍നിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാല്‍ പരിശോധന നടത്താനാകുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എറണാകുളം ജില്ലയിലുള്ളവരാണ് രാസലഹരി ഉപയോഗത്തില്‍ മുന്നിലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സിനിമാ സെറ്റുകളില്‍ രാസലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. സിനിമയുടെ വിവിധ മേഖലകളില്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണിയെന്നും അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍:
ലഹരി കടത്തുകാരെ ചോദ്യം ചെയ്തപ്പോഴും ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴും അഭിനേതാക്കളുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിവരങ്ങള്‍ ലഭിച്ചു. സെറ്റുകളില്‍ രാസലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരം പൊലീസും ശേഖരിച്ചു. എന്നാല്‍, സിനിമാ സംഘടനകളില്‍നിന്നും സഹകരണം ലഭിക്കാത്തതിനാല്‍ തുടരന്വേഷണം നടത്താനായില്ല.
സിനിമാ സംഘടനകള്‍ ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈമാറിയിട്ട് കാര്യമില്ല. സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് പൊലീസിനും എക്‌സൈസിനും കൃത്യമായ അറിവുണ്ട്. സിനിമാ സെറ്റുകളിലെ പരിശോധനയ്ക്ക് സംഘടനകളുടെ സഹകരണം വേണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ ഉടന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം.
സൈറ്റുകളില്‍ പരിശോധന നടത്തുന്നതിന് പൊലീസിനും എക്‌സൈസിനും പരിമിതികളുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാലും ലഹരിമരുന്ന് കണ്ടെടുക്കാനായില്ലെങ്കില്‍ പ്രതിഷേധം ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. റെയ്ഡ് നടത്തുമ്പോള്‍ ഷൂടിങ് തടസ്സപ്പെടാം. കോടികള്‍ മുടക്കുന്ന വ്യവസായമായതിനാല്‍ ഷൂടിങ് തടസപ്പെടുന്നത് പ്രതിഷേധത്തിന് ഇടയാക്കും.
Keywords: Excise collected information about those who use intoxicants in film industry, but no action can be taken, Thiruvananthapuram, News, Police, Excise, Raid, Court, Controversy, Drug, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.