Follow KVARTHA on Google news Follow Us!
ad

HC Verdict | മതം ഏതായാലും പെൺമക്കൾക്ക് പിതാവിൽ നിന്ന് വിവാഹത്തിനുള്ള ന്യായമായ ചിലവ് ലഭിക്കാനുള്ള അർഹതയുണ്ടെന്ന് ഹൈകോടതി

ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട രണ്ട് സഹോദരിമാരാണ് ഹർജി നൽകിയത് #Court-verdict, #Kerala-High-Court-News, #കേരള-വാർത്തകൾ, #Wedding-Rules
കൊച്ചി: (www.kvartha.com) മതം ഏതായാലും പെൺമക്കൾക്ക് പിതാവിൽ നിന്ന് വിവാഹത്തിനുള്ള ന്യായമായ ചിലവ് ലഭിക്കാനുള്ള അർഹതയുണ്ടെന്ന് കേരള ഹൈകോടതി. ക്രിസ്ത്യൻ മകൾക്ക് വിവാഹ ചിലവ് പിതാവിന്റെ സ്ഥാവര സ്വത്തുക്കളിൽ നിന്നോ അതിൽനിന്നുള്ള ലാഭത്തിൽ നിന്നോ നൽകാൻ അവകാശമുണ്ടോ എന്ന കാര്യം പരിഗണിക്കവെയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

Kochi-News, Kerala, Kerala-News, News, Religion, Daughter, Marriage, Expense, High Court,  Every unmarried daughter has right to reasonable marriage expenses from father irrespective of religion: Kerala HC.

ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട രണ്ട് സഹോദരിമാരാണ് ഹർജി നൽകിയത്. ഇവരുടെ മാതാപിതാക്കൾ തമ്മിൽ അകന്ന് കഴിയുകയാണ്. രണ്ട് സഹോദരിമാരും അമ്മയോടൊപ്പമാണ് താമസിക്കുന്നത്. വിവാഹ ചിലവിന് 45 ലക്ഷം അനുവദിക്കണം എന്നാവശ്യപ്പെട്ട് മക്കൾ കുടുംബ കോടതിയിൽ കേസ് ഫയൽചെയ്തിരുന്നു. 7.5 ലക്ഷം അനുവദിക്കാനായിരുന്നു ഉത്തരവ്. കുറഞ്ഞതുക നിശ്ചയിച്ചതിനെതിരേയാണ് സഹോദരിമാർ ഹൈകോടതിയെ സമീപിച്ചത്.

അമ്മയുടെ സ്വർണാഭരണങ്ങൾ വിറ്റ് അമ്മയിൽ നിന്നും അമ്മൂമ്മയിൽ നിന്നും സാമ്പത്തിക സഹായം വാങ്ങിയാണ് അച്ഛൻ വസ്തു വാങ്ങിയതെന്നും ഇപ്പോൾ ഈ സ്വത്ത് മറ്റൊരാൾക്ക് കൈമാറാൻ ശ്രമിക്കുന്നുവെന്നും സഹോദരിമാർ ഹർജിയിൽ പറഞ്ഞു. വിവാഹ ചിലവിനായി വേണമെങ്കിൽ സ്വത്ത് സ്വത്ത് കണ്ടുകെട്ടാമെന്നും വിൽപന നടത്തുന്നതിൽ നിന്ന് പിതാവിനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പിതാവ് മറ്റാർക്കെങ്കിലും സ്വത്ത് കൈമാറുകയാണെങ്കിൽ വിവാഹ ചിലവ് ലഭിക്കുന്നതിനെ ബാധിക്കുമെന്നും സഹോദരിമാർ വാദിച്ചു.

മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം ചിലവഴിച്ചെന്നും ഇനിയും പണം നൽകാനാകില്ലെന്നും പിതാവും വ്യക്തമാക്കി. വാദം കേട്ട കോടതി, അവിവാഹിതരായ രണ്ട് സഹോദരിമാർക്കും വിവാഹ ചിലവ് ലഭിക്കാൻ അർഹതയുണ്ടെന്നും എന്നാൽ പിതാവിനെ സ്വത്ത് വാങ്ങുന്നതും വിൽക്കുന്നതും തടയാൻ അവർക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി. വസ്തു വാങ്ങുന്നതും വിൽക്കുന്നതും തടയാൻ സ്വത്തിന്മേലുള്ള അവകാശവാദം അവതരിപ്പിക്കണമെന്നും ബെഞ്ച് പറഞ്ഞു. സ്വത്ത് കണ്ടുകെട്ടാൻ ഹരജിക്കാർ നേരത്തെ തന്നെ ഹർജി നൽകിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. കോടതി വിധിച്ച പണം തിരിച്ചുപിടിക്കാനല്ല, അച്ഛനെ നാണം കെടുത്തുകയാണ് അവരുടെ ഉദ്ദേശമെന്നും കോടതി പറഞ്ഞു.

Keywords: Kochi-News, Kerala, Kerala-News, News, Religion, Daughter, Marriage, Expense, High Court,  Every unmarried daughter has right to reasonable marriage expenses from father irrespective of religion: Kerala HC.
< !- START disable copy paste -->

Post a Comment