Died | പ്ലൈവുഡ് കംപനിയിലെ പുകയുന്ന മാലിന്യക്കൂനയില്‍ വീണ് കാണാതായ തൊഴിലാളി മരിച്ചു; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

 


എറണാകുളം: (www.kvartha.com) പെരുമ്പാവൂരില്‍ പ്ലൈവുഡ് കംപനിയിലെ മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീണ അതിഥി തൊഴിലാളി മരിച്ചു. 24 മണിക്കൂറുകള്‍ക്ക് നേരത്തെ തിരച്ചിലിനൊടുവിലാണ് പ്ലൈവുഡ് ഫാക്ടറിയുടെ പുകയുന്ന മാലിന്യക്കുഴിയില്‍ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.

ഉടലിന്റെ ഭാഗങ്ങളും കാല്‍പാദത്തിന്റെ അസ്ഥിയുമാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, തലയോട്ടി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചില്‍ തുടരുകയാണ്. കൊല്‍കത സ്വദേശി നസീര്‍ ഹുസൈന്‍ (23) ആണ് തീച്ചൂളയിലേക്ക് വീണ് മരിച്ചത്. പശ്ചിമ ബംഗാളിലെ മൂര്‍ശിദാബാദ് സ്വദേശിയാണ്.

പ്ലൈവുഡ് കംപനി വളപ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കുന്നതിനു വെള്ളം ഒഴിച്ചു കൊണ്ടിരിക്കെയാണ് അതിഥിതൊഴിലാളിയെ മാലിന്യക്കുഴിയിലെ തീച്ചൂളയിലേക്ക് വീണ് കാണാതായത്. 

ഓടക്കാലി യൂനിവേഴ്‌സല്‍ പ്ലൈവുഡ് കംപനിയില്‍ വ്യാഴാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. 15 അടിക്കു മേല്‍ പൊക്കത്തിലാണ് പ്ലൈവുഡ് മാലിന്യം. മാലിന്യ കൂമ്പാരത്തില്‍ നിന്നു പുക ഉയരുന്നു കണ്ട് ഇദ്ദേഹം പൈപില്‍ നിന്നു വെള്ളം ചീറ്റിച്ചു അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താഴേക്ക് വീണത്. സംഭവം കണ്ട മറ്റൊരു അതിഥിത്തൊഴിലാളി ഹോസ് ഇട്ടു കൊടുത്തു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലായിരുന്നു. 

പട്ടിമറ്റത്തെ പ്ലൈവുഡ് കംപനിയില്‍ ജോലി ചെയ്തിരുന്ന നസീര്‍ ഒരാഴ്ച മുന്‍പാണ് ഓടക്കാലിയില്‍ എത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മാലിന്യം വശങ്ങളിലേക്കു മാറ്റിയാണ് നാല് യൂനിറ്റ് ഫയര്‍ഫോഴ്സ് മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയത്.

Died | പ്ലൈവുഡ് കംപനിയിലെ പുകയുന്ന മാലിന്യക്കൂനയില്‍ വീണ് കാണാതായ തൊഴിലാളി മരിച്ചു; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു


അഗ്‌നിരക്ഷാ സേനയും പൊലീസും ഉള്‍പെടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വ്യാഴാഴ്ച വൈകിട്ട് വരെ കണ്ടെത്താനായിരുന്നില്ല. പൊലീസിന്റെ നേതൃത്വത്തില്‍ ഹിറ്റാചി ഉപയോഗിച്ച് വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചത്.

അതേസമയം, അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കേണ്ട അധികൃതര്‍, കാര്യമായി ഇടപെടാറില്ലെന്നാണ് നാട്ടുകാര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. നേരത്തെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച മാലിന്യക്കുഴിയില്‍ വീണ് ഒരു കുട്ടിയുള്‍പെടെ മരണപ്പെട്ടിരുന്നു. എന്നാല്‍, ഇതേത്തുടര്‍ന്നും ആവശ്യമായ സുരക്ഷയൊരുക്കാന്‍ ഇത്തരം ഫാക്ടറികളോ, ബന്ധപ്പെട്ട അധികൃതരോ തയ്യാറായിട്ടില്ല. അപകടം സംഭവിക്കുമ്പോള്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാകാറില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.

Keywords:  News, Kerala, Kerala-News, News-Malayalam, Ernakulam- News, Ernakulam, Top Headlines, Trending, Youth, Died, Labour, Police, Fire Force, Ernakulam: Remains of guest worker who fell into the garbage dump were recovered.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia