കൊച്ചി: (www.kvartha.com) എറണാകുളത്ത് അമ്മത്തൊട്ടിലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ആണ്‍കുട്ടിയെയാണ് കിട്ടിയത്. എറണാകുളം ജെനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ ലഭിച്ചത്. ഞായറാഴ്ച രാത്രി കണ്ടെത്തിയ കുഞ്ഞിന് ഏകദേശം അഞ്ച് ദിവസത്തെ പ്രായം തോന്നുന്നുവെന്നാണ് വിവരം.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ ആളുകളാണ് അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞ് ഇപ്പോള്‍ ജെനറല്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ പരിചരണത്തില്‍ സുഖമായിരിക്കുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. നിയമനടപടികള്‍ ആലോചിച്ച് ചെയ്യുമെന്ന് ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ കെഎസ് അരുണ്‍കുമാര്‍ വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, Local-News, Regional-News, Infant, Abandoned, Hospital, Ernakulam: New born baby found abandoned at Ammathottil.