Follow KVARTHA on Google news Follow Us!
ad

Elon Musk | പണമടച്ചില്ലെങ്കില്‍ ഏപ്രില്‍ 20 മുതല്‍ ട്വിറ്ററില്‍ ബ്ലൂ ടിക്കുകള്‍ നീക്കംചെയ്യും; അറിയിപ്പുമായി ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ അടുത്തിടെയാണ് ഇന്ത്യയില്‍ ആരംഭിച്ചത് #Twitter-News, #Elon-Musk-News, #Social-Media-News, #അമേരിക്ക-വാര്‍ത്തകള്‍
വാഷിംഗ്ടണ്‍: (www.kvartha.com) ട്വിറ്റര്‍ ബ്ലൂ ടിക്ക് സംബന്ധിച്ച് പുതിയ പ്രഖ്യാപനം നടത്തി ഉടമ ഇലോണ്‍ മസ്‌ക് .ലെഗസി ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 20 ആണെന്ന് മസ്‌ക് ട്വീറ്റില്‍ കുറിച്ചു. അതായത്, ഈ ദിവസത്തിന് ശേഷം എല്ലാ സൗജന്യ ബ്ലൂ ടിക്കുകളും നീക്കം ചെയ്യും. ബ്ലൂ ടിക് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പണം നല്‍കേണ്ടി വരും.

World,World-News, Social-Media, Social-Meida-News, Elon Musk, Twitter, Wshington, Money, Verification, India, Elon Musk says April 20 is 'final date' to remove legacy blue checkmarks on Twitter.

നേരത്തെ, ബ്ലൂ ടിക് നീക്കം ചെയ്യുന്നതിനുള്ള തീയതി ഏപ്രില്‍ ഒന്ന് മുതലാണ് നിശ്ചയിച്ചിരുന്നത്. പരസ് അഗര്‍വാള്‍ ട്വിറ്റര്‍ സിഇഒ ആയിരുന്ന സമയത്ത്, ചില പ്രത്യേക വിഭാഗത്തിലുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും മാത്രമാണ് ബ്ലൂ വെരിഫിക്കേഷന്‍ ചെക്ക് മാര്‍ക്ക് നല്‍കിയിരുന്നത്. ഇതിന് തുക ഈടാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് എത്തിയ മസ്‌ക് പല മാറ്റങ്ങളും വരുത്തി. ട്വിറ്റര്‍ ബ്ലൂ ടിക്ക് വെരിഫിക്കേഷന് പ്രതിമാസ നിരക്ക് അദ്ദേഹം പ്രഖ്യാപിച്ചു.

ബ്ലൂ ടിക്കിനായി ഉപയോക്താക്കള്‍ എല്ലാ മാസവും ഒരു നിശ്ചിത തുക നല്‍കണം. ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ സൗകര്യം അടുത്തിടെയാണ് ഇന്ത്യയില്‍ ആരംഭിച്ചത്. ട്വിറ്റര്‍ ബ്ലൂ മൊബൈലിന് പ്രതിമാസം 900 രൂപയും വെബ് പതിപ്പിന് 650 രൂപയുമാണ് ഇന്ത്യയില്‍ വില.

Keywords: World,World-News, Social-Media, Social-Meida-News, Elon Musk, Twitter, Wshington, Money, Verification, India, Elon Musk says April 20 is 'final date' to remove legacy blue checkmarks on Twitter.
< !- START disable copy paste -->

Post a Comment