Eid-ul-Fitr | ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച

 


ADVERTISEMENT

റിയാദ്: (www.kvartha.com) മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സഊദി അറേബ്യ, ഖത്വര്‍, കുവൈ?റ്റ്, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുക. ഒമാനിൽ ശനിയാഴ്ചയാണ്. വ്രത ശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ തയാറെടുക്കുകയാണ്.
       
Eid-ul-Fitr | ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച

ഒരുമാസത്തെ വിശുദ്ധമായ നോമ്പിനുശേഷം ചെറിയ പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ഇസ്ലാം മത വിശ്വാസികള്‍. മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടക്കും. പുതുവസ്ത്രം അണിഞ്ഞും സന്ദേശങ്ങള്‍ കൈമാറിയും വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഒരുക്കിയും പ്രവാസികള്‍ ചെറിയ പെരുന്നാള്‍ ധന്യമാക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ വര്‍ണാഭമാക്കാന്‍ വിപുലമായ പരിപാടികളാണ് വിവിധ ജിസിസി രാജ്യങ്ങളില്‍ സര്‍കാര്‍ തലത്തിലും മറ്റുമായി ഒരുക്കിയിട്ടുള്ളത്.
       
Eid-ul-Fitr | ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച

Keywords: Eid-Ul-Fitr-News, Ramadan-News, Muslim-Festivals, Saudi-Arabia-News, Dubai-News, Gulf News, Eid-ul-Fitr on Friday in Gulf Countries.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia