Follow KVARTHA on Google news Follow Us!
ad

Free parking | പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: ഈദുല്‍ ഫിത്വര്‍ അവധി ദിവസങ്ങളില്‍ ദുബൈയിലും അബുദബിയിലും പൊതു പാര്‍ക്കിംഗ് സൗജന്യം; ടോള്‍ ഫീസിലും ഇളവ്

ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം #Eid-Ul-Fitr-News, #Ramadan-News, #Muslim-Festivals, #ഗള്‍ഫ്-വാര്‍ത്തകള്‍, #Dubai-News, #Abudhabi-News
ദുബൈ: (www.kvartha.com) ഈദുല്‍ ഫിത്വറിന്റെ പശ്ചാത്തലത്തില്‍ പൊതു പാര്‍ക്കിങ് സൗജന്യമാക്കി ദുബൈ, അബുദബി അധികൃതര്‍. ദുബൈയില്‍ ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് പൊതു പാര്‍ക്കിംഗ് സൗജന്യമായി ഉപയോഗിക്കാമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA) അറിയിച്ചു. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ക്ക് ഇത് ബാധകമല്ല. മാസപ്പിറവി കാണുന്ന സമയത്തെ ആശ്രയിച്ച് ദുബൈയില്‍ നാലോ അഞ്ചോ ദിവസത്തെ സൗജന്യ പാര്‍ക്കിംഗ് ആസ്വദിക്കാം.
        
Eid-Ul-Fitr-News, Ramadan-News, Muslim-Festivals, Dubai-News, Abudhabi-News, Eid-Ul-Fitr, Eid Mubarak, UAE News, Eid Al Fitr in UAE: Free parking, tolls announced in Abu Dhabi and Dubai.

ഏപ്രില്‍ 20 വ്യാഴാഴ്ച (റമദാന്‍ 29) സൗജന്യ പാര്‍ക്കിംഗ് പ്രവര്‍ത്തനക്ഷമമാകും. ഇത് ശവ്വാല്‍ മൂന്ന് (ഇസ്ലാമിക ഹിജ്റി കലണ്ടര്‍ മാസം) വരെ സൗജന്യമായി തുടരും. ശവ്വാല്‍ നാല് മുതല്‍ ഫീസ് ബാധകമാണെന്നും ആര്‍ടിഎ കൂട്ടിച്ചേര്‍ത്തു. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് ഔദ്യോഗിക ഈദ് അവധി. അതുകൊണ്ട് തന്നെ ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ സൗജന്യ പാര്‍ക്കിംഗ് ആരംഭിക്കും. ഈദ് വെള്ളിയാഴ്ചയാണെങ്കില്‍, വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. ശനിയാഴ്ചയാണെങ്കില്‍, വ്യാഴാഴ്ച മുതല്‍ തിങ്കള്‍ വരെ സൗജന്യ പാര്‍ക്കിംഗ് ബാധകമാണ്.

അബുദബിയിലും ഇളവ്

ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് അബുദബിയില്‍ സൗജന്യ പാര്‍ക്കിംഗ് ലഭ്യമാണെന്ന് മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ എമിറേറ്റിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) അറിയിച്ചു. ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ അവധി അവസാനിക്കുന്നത് വരെ മവാഖിഫ് പാര്‍ക്കിംഗ് ഫീസ് സൗജന്യമായിരിക്കും. മുസഫ എം-18 ട്രക്ക് പാര്‍ക്കിങ്ങിനുള്ള നിരക്കുകളും സൗജന്യമായിരിക്കുമെന്ന് ഐടിസി അറിയിച്ചു.

വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന അവധിക്കാലത്ത് ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കും. ഈദ് അവധിക്ക് ശേഷം, തിരക്കേറിയ സമയങ്ങളില്‍ (രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും) ടോള്‍ ഗേറ്റ് ഫീസ് അടക്കേണ്ടി വരും. നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതം തടസപ്പെടുത്തുന്നതും ഒഴിവാക്കണമെന്ന് ഐടിസി ഡ്രൈവര്‍മാരോട് ആവശ്യപ്പെടുന്നു. നിയുക്ത സ്ഥലങ്ങളില്‍ കൃത്യമായി പാര്‍ക്ക് ചെയ്യാനും രാത്രി ഒമ്പത് മുതല്‍ രാവിലെ ഏത് വരെ പാര്‍പ്പിട പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഒഴിവാക്കാനും അഭ്യര്‍ത്ഥിച്ചു.

Keywords: Eid-Ul-Fitr-News, Ramadan-News, Muslim-Festivals, Dubai-News, Abudhabi-News, Eid-Ul-Fitr, Eid Mubarak, UAE News, Eid Al Fitr in UAE: Free parking, tolls announced in Abu Dhabi and Dubai.
< !- START disable copy paste -->

Post a Comment