Dubai Police | ദുബൈ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ചെറിയ അപകടങ്ങളും കുറ്റകൃത്യങ്ങളും പൊലീസിനെ എളുപ്പത്തില്‍ അറിയിക്കാം; ഈ 4 വഴികള്‍ ഉപയോഗിക്കാമെന്ന് അധികൃതര്‍

 


ദുബൈ: (www.kvartha.com) ചെറിയ വാഹനാപകടം സംഭവിച്ചാലോ കുറ്റകൃത്യം നടന്നാലോ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എന്തുചെയ്യണമെന്ന് വ്യക്തമാക്കി ദുബൈ പൊലീസ്. ട്രാഫിക് സുരക്ഷാ നിയമങ്ങള്‍ പാലിക്കാനും റോഡിലെ ഏതെങ്കിലും ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദുബൈ പൊലീസിന്റെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കാനും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു. താമസക്കാര്‍ക്ക് ചെറിയ അപകടങ്ങളോ കുറ്റകൃത്യങ്ങളോ പൊലീസിനെ അറിയിക്കാന്‍ നാല് വഴികള്‍ അധികൃതര്‍ പങ്കിട്ടു.
        
Dubai Police | ദുബൈ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ചെറിയ അപകടങ്ങളും കുറ്റകൃത്യങ്ങളും പൊലീസിനെ എളുപ്പത്തില്‍ അറിയിക്കാം; ഈ 4 വഴികള്‍ ഉപയോഗിക്കാമെന്ന് അധികൃതര്‍

1. പൊലീസ് ഐ

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സുരക്ഷിതരാക്കാനും താമസക്കാര്‍ക്ക് സൗകര്യപ്രദമായി പൊലീസ് ഐ സേവനം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചു. ദുബൈ പൊലീസ് ആപ്പ്, വെബ്സൈറ്റ്, പൊലീസ് സ്റ്റേഷനുകള്‍ എന്നിവയിലൂടെ ഈ സേവനം ലഭിക്കും.

2. സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍

ദുബൈയിലെ ഈ ആളില്ലാ പൊലീസ് സ്റ്റേഷനുകള്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഡിജിറ്റലായി, മുഴുവന്‍ സമയവും, മനുഷ്യ ഇടപെടലുകളില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഈ സ്റ്റേഷനുകളില്‍ ചെറിയ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഇതില്‍ പൊലീസ് ഐ സേവനവും ഉള്‍പ്പെടുന്നു.

3. ഇ ക്രൈം

ദുബൈ പൊലീസിന്റെ 'ഇ ക്രൈം' ചാനലിലൂടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. താമസക്കാര്‍ക്ക് 'www(dot)ecrime(dot)ae' എന്ന വെബ്സൈറ്റ് ഇതിനായി ഉപയോഗിക്കാം. ദുബൈ നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ ഈ സേവനം ബാധകമാകൂ എന്ന് ദുബൈ പൊലീസ് വെബ്സൈറ്റിലെ കുറിപ്പില്‍ പറയുന്നു.

4. കോള്‍ സെന്റര്‍

ചെറിയ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദുബൈ പൊലീസിന്റെ കോള്‍ സെന്റര്‍ നമ്പര്‍ 901 ഉപയോഗിക്കാം. ദുബൈക്ക് പുറത്ത് നിന്നാണെങ്കില്‍ 04-901 എന്ന നമ്പര്‍ ഡയല്‍ ചെയ്യുക.

Keywords: Dubai Police, News, World, Top-Headlines, Dubai, Gulf, UAE, Crime Police, Police, Complaint, Dubai: How to report minor accidents, crimes to police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia