സര്‍കസ് കുലപതിയായ ജമിനി ശങ്കരന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ വാരത്തെ ശങ്കര്‍ ഭവനില്‍ ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളുമായി സര്‍കസ് കലാകാരന്‍മാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജമിനി ശങ്കരന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ദൂര ദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തിയിരുന്നു.
ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സര്‍കസ് കുലഗുരുവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെ മൃതദേഹം വീട്ടില്‍ നിന്നും പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം മൂത്തമകന്‍ അജയ് ശങ്കര്‍ ചിതയ്ക്കു തീകൊളുത്തും.
മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ, എംപിമാരായ വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, രാമചന്ദ്രന്‍ കടന്നപ്പളളി, കെവി സുമേഷ്, മേയര്‍ ടിഒ മോഹനന്‍, സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍, സി എന്‍ മോഹനന്‍, പി പുരുഷോത്തമന്‍, കൗണ്‍സിലര്‍മാരായ സുരേഷ് ബാബു എളയാവൂര്‍, പിപി വത്സലന്‍, കെ സുധാകരന്‍, വിനോദ് നാരായണന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Keywords: Crowds flock to pay homage to circus patriarch Gemini Shankaran, Kannur, News, Circus, Dead, Dead Body, Funeral, K K Shailaja, V Shivadasan, Kerala.