Follow KVARTHA on Google news Follow Us!
ad

King Cup | ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിരാശ; സൗദി കിംഗ് കപ്പിൽ നിന്ന് അൽ നാസർ പുറത്ത്; തോറ്റത് 10 പേരുമായി കളിച്ച അല്‍ വഹ്ദയോട്

ജീൻ ഡേവിഡ് ബീഗലാണ് ഏക ഗോൾ അടിച്ചത് #Cristiano-Ronaldo-News, #Football-News, #Saudi-Pro-League-News, #കായിക-വാർത്തകൾ
റിയാദ്: (www.kvartha.com) തിങ്കളാഴ്ച രാത്രി നടന്ന സെമിഫൈനലിൽ അൽ-വഹ്ദ ടീമിനോട് 1-0ന് തോറ്റതോടെ അൽ നാസർ സൗദി കിംഗ് കപ്പ് ഓഫ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. മത്സരത്തിന്റെ 23-ാം മിനുറ്റിൽ ജീൻ ഡേവിഡ് ബീഗലാണ് അൽ വഹ്ദയുടെ വിജയഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അബ്ദുല്ല അൽ-ഹാഫിത്ത് ചുവപ്പ് കാർഡ് വാങ്ങി പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് അൽ-വഹ്ദ തുടർന്ന് കളിച്ചത്.

News, Gulf, Gulf-News, Sports, Sports-News, Cristiano Ronaldo, Saudi Cup, Semi Final, Team, Championship, Goal,  Cristiano Ronaldo held scoreless as Al Nassr exit Saudi Cup.

ഒരു ഗോൾ മാത്രം വേണ്ടിയിരുന്നിട്ടും കളിയുടെ അവസാന 40 മിനിറ്റിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അൽ നാസറിനും ഗോളുകൾ കണ്ടെത്താനായില്ല. മത്സരത്തിൽ ഗോൾ നേടാൻ കഴിയാതിരുന്നതോടെ റൊണാൾഡോ അടുത്തിടെ മൂന്ന് മത്സരങ്ങളിൽ അൽ നസ്റിന് വേണ്ടി വല കുലുക്കിയിട്ടില്ല. തന്നെയുമല്ല, ഈ സീസണിൽ ഇനി ഒരു കിരീടത്തിനും സാധ്യതയില്ലെന്ന സാഹചര്യവും സൂപ്പർ താരവും ക്ലബും നേരിടുന്നുണ്ട്. സൗദിയിലെ ആദ്യത്തെ സീസൺ തന്നെ റൊണാൾഡോയ്ക്ക് നിരാശയാണ് സമ്മാനിക്കുന്നത്.

ഞായറാഴ്ച നടന്ന സെമിയിൽ, സൗദി പ്രോ ലീഗ് പോയിന്റ് ടേബിളിൽ മുന്നിലുള്ള അൽ ഇത്തിഹാദിനെ 1-0 ന് തോൽപ്പിച്ച അൽ ഹിലാലിനെ നേരിടുന്നതിനായി അൽ നാസർ ഫൈനലിലേക്ക് എളുപ്പത്തിൽ കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫെബ്രുവരി ഒമ്പതിന് 4-0 ന് തോൽപ്പിച്ച അൽ-വഹ്ദ ടീമിനെ മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല.

അൽ നാസറിൽ ജനുവരിയിൽ എത്തിയതിനു ശേഷം 11 ഗോളുകൾ റൊണാൾഡോ നേടിയെങ്കിലും ഒരു കിരീടം പോലും സമ്മാനിക്കാൻ ഈ സീസണിൽ കഴിയുമോ എന്ന കാര്യം സംശയമാണ്. സൗദി ലീഗിൽ അൽ നാസർ, അൽ ഇത്തിഹാദിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. അൽ ഇത്തിഹാദിന് ആറ് മത്സരങ്ങൾ ബാക്കിനിൽക്കെ മൂന്ന് പോയിന്റ് പിന്നിലാണ് അൽ നാസർ.

Keywords: News, Gulf, Gulf-News, Sports, Sports-News, Cristiano Ronaldo, Saudi Cup, Semi Final, Team, Championship, Goal,  Cristiano Ronaldo held scoreless as Al Nassr exit Saudi Cup.
< !- START disable copy paste -->

Post a Comment