Follow KVARTHA on Google news Follow Us!
ad

Criticism | സുദിപ്‌തോ സെന്നിന്റെ 'ദ് കേരള സ്റ്റോറി' സിനിമയ്‌ക്കെതിരെ സിപിഎം നേതാവ് എഎ റഹീം എംപി; സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയെന്ന് ഫേസ് ബുക് പോസ്റ്റ്

ആര്‍ എസ് എസിന്റെ പദ്ധതി ഭിന്നിപ്പിച്ച് രാഷ്ട്രീയമായ മുതലെടുപ്പ് നടത്തുക എന്നത്‌ #CPM-Leader-AA-Rahim-News, #Sudipto-Sen-News, #FB_Post-News
തിരുവനന്തപുരം: (www.kvartha.com) പ്രദര്‍ശനത്തിന് തയാറായിരിക്കുന്ന സുദിപ്‌തോ സെന്നിന്റെ 'ദ് കേരള സ്റ്റോറി' സിനിമയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് എഎ റഹീം എംപി. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം സിനിമയ്ക്ക് നേരെ തിരിഞ്ഞത്.

സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണ് സിനിമയെന്നും കേരളത്തെ അപമാനിക്കാനും, വര്‍ഗീയമായി വിഭജിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും റഹീം പോസ്റ്റില്‍ കുറിച്ചു.

CPM leader AA Rahim MP against Sudipto Sen's 'The Kerala Story' movie; Facebook post that it is a poisoned lie of Sangh Parivar, Thiruvananthapuram, News, Politics, RSS, Sangh Parivar, FB Post, Criticism, AA Rahim, Kerala

എഎ റഹീമിന്റെ ഫേസ് ബുക് പോസ്റ്റ്:

അഭിമാനമാണ് നമ്മുടെ കേരളം. 'കേരളാ സ്റ്റോറി' സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ.

സാമൂഹ്യമുന്നേറ്റത്തില്‍ ലോകത്തിന് മാതൃകയായ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. നവോത്ഥാന നായകരിലൂടെയും ഇടത് രാഷ്ട്രീയത്തിന്റെ പുരോഗമന ചിന്തയിലൂടെയുമാണ് കേരളം ഈ സാമൂഹിക പുരോഗതി കൈവരിച്ചത്. എന്നാല്‍ ആ കേരളത്തെ ലോകത്തിന് മുന്നില്‍ അപമാനിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തെയും ലക്ഷ്യമാണ്. വളരെ ഗൂഢമായി ഈ ഹേറ്റ് ക്യാംപെയിന്‍ സംഘപരിവാര്‍ തുടര്‍ന്നു വരുന്നു.

കേരളത്തെ സാമുദായികമായി ഭിന്നിപ്പിച്ച് രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനാണ് ആര്‍ എസ് എസ് പദ്ധതി. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കി വോട്ട് നേടാനാകുമോ എന്നാണ് ബിജെപി പരീക്ഷണം. കേരളത്തെ അപമാനിക്കാനും, വര്‍ഗീയമായി വിഭജിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമ. ട്രെയിലറില്‍ നിന്ന് തന്നെ ആ സിനിമ എത്രത്തോളം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണന്ന് വ്യക്തമാണ്.

CPM leader AA Rahim MP against Sudipto Sen's 'The Kerala Story' movie; Facebook post that it is a poisoned lie of Sangh Parivar, Thiruvananthapuram, News, Politics, RSS, Sangh Parivar, FB Post, Criticism, AA Rahim, Kerala

ഇന്ത്യയിലാകെ കേരളത്തിന്റെ പേര് പറഞ്ഞു വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കാനും ഈ ചിത്രത്തിലൂടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ കഥ ഇങ്ങനെയല്ലെന്ന് സാമാന്യബോധമുള്ള ആര്‍ക്കും തിരിച്ചറിയാവുന്നതേയുളളു. ഈ സിനിമയ്ക്ക് പിന്നിലെ ഗൂഢാലോചനകള്‍ കൂടി അന്വേഷിക്കേണ്ടതാണ്. വസ്തുതാ വിരുദ്ധമായ പെരുംനുണകള്‍ ഒരു സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും,വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആര്‍ എസ് എസ് ശ്രമം.

തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഇതിലും വലിയ തിരക്കഥകളുമായി സംഘപരിവാര്‍ ഇനിയും എത്തും. അത് കൊണ്ട് ജനാധിപത്യത്തിന് കരുത്തും കാവലുമായി നമ്മള്‍ ജാഗരൂകരാകണം. കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചരണത്തെ നേരിടണം.

Keywords: CPM leader AA Rahim MP against Sudipto Sen's 'The Kerala Story' movie; Facebook post that it is a poisoned lie of Sangh Parivar, Thiruvananthapuram, News, Politics, RSS, Sangh Parivar, FB Post, Criticism, AA Rahim, Kerala. 

Post a Comment