Follow KVARTHA on Google news Follow Us!
ad

Conference | കേരള സ്റ്റേറ്റ് കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം മെയ് 7 ന് കണ്ണൂരില്‍ തുടങ്ങും

ആവശ്യങ്ങള്‍ സര്‍കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം #State-Conference-News, #Pres-Meet-News, #Congress-Leaders-News, #Kerala-News
കണ്ണൂര്‍: (www.kvartha.com) കേരള സ്റ്റേറ്റ് കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് (കെ എസ് കെ എന്‍ ടി സി- ഐ എന്‍ ടി യു സി) ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനം മെയ് ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ സതീശന്‍ പാച്ചേനി നഗറില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ എ ഐ സി സി ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെസുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ എംപി മാരായ കെ മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, എംകെ രാഘവന്‍, എംഎല്‍എമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ്, ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും.

State conference of Kerala State Building Construction Workers Congress will begin on May 7 in Kannur, Kannur, News, Press Meet, Congress, Leaders, Ramesh Chennithala, Strike, Raj Mohan Unnithan, Kerala

സമ്മേളനത്തില്‍ സംസ്ഥാന സര്‍കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരപ്രഖ്യാപനം നടത്തുമെന്ന് കെ എസ് കെ എന്‍ ടി സി സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി ശരത് ചന്ദ്രപ്രസാദ് പറഞ്ഞു. ഒരു വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന നിര്‍മാണ തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യുക, നിര്‍മാണ മേഖലയിലെ വിലക്കയറ്റം നിയന്ത്രിക്കുക, സെസ് പിരിവ് ഊര്‍ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ശരത് ചന്ദ്രപ്രസാദ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ്, ജെനറല്‍ കണ്‍വീനര്‍ കെവി ലോറന്‍സ്, നാരായണന്‍ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.

Keywords: State conference of Kerala State Building Construction Workers Congress will begin on May 7 in Kannur, Kannur, News, Press Meet, Congress, Leaders, Ramesh Chennithala, Strike, Raj Mohan Unnithan, Kerala. 

Post a Comment