Follow KVARTHA on Google news Follow Us!
ad

LPG Price | ഉപഭോക്താക്കള്‍ക്ക് ആശ്വാസം; വാണിജ്യ പാചക വാതക സിലിന്‍ഡര്‍ വില കുറച്ചു

Commercial LPG cylinder price slashed#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊച്ചി: (www.kvartha.com) 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡര്‍ വില 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിന്‍ഡറിനാണ് വില കുറയുക. ഇതോടെ ഡെല്‍ഹിയില്‍ വാണിജ്യ സിലിന്‍ഡര്‍ വില 2,028 രൂപയാകും. സംസ്ഥാനത്ത് വാണിജ്യ സിലിന്‍ഡര്‍ വില 2032.5 രൂപയായി. എന്നാല്‍ ഗാര്‍ഹിക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല. 

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിന്‍ഡര്‍ വിലയില്‍ മാറ്റം വരുന്നത്. ജനുവരി ഒന്നിന് ഗാര്‍ഹിക സിലിന്‍ഡര്‍ വില 25 രൂപ ഉയര്‍ത്തിയിരുന്നു. പിന്നാലെ മാര്‍ച് ഒന്നിനും വാണിജ്യ സിലിന്‍ഡര്‍ വില 350 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഏപ്രില്‍ ഒന്നിനും വീണ്ടും വിലക്കൂട്ടിയിരിക്കുന്നത്.

News, Kerala, State, Kochi, Business, Finance, LPG, Top-Headlines, Trending, Price, Commercial LPG cylinder price slashed


ഗാര്‍ഹിക സിലിന്‍ഡറിന്റെ വില അവസാനമായി 2022 ജൂലൈ ആറിനാണ് വര്‍ധിപ്പിച്ചത്. ഇത് ഗാര്‍ഹിക എല്‍പിജി സിലിന്‍ഡറിന്റെ ആകെ വില 1053.5 രൂപയായി ഉയര്‍ത്തി. 2022ല്‍ നാല് തവണയാണ് വില വര്‍ധിപ്പിച്ചത്. 2022 മാര്‍ചില്‍ ആദ്യം 50 രൂപ വര്‍ധിപ്പിച്ചു, പിന്നീട് വീണ്ടും 50 രൂപ വര്‍ധിപ്പിച്ചു. പിന്നീട് മെയ് മാസത്തില്‍ 3.50 രൂപ ഉയര്‍ത്തി. ഒടുവില്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗാര്‍ഹിക സിലിന്‍ഡറിന്റെ വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ 1110 രൂപയാണ് ഗാര്‍ഹിക സിലിന്‍ഡറിന്റെ വില.

Keywords: News, Kerala, State, Kochi, Business, Finance, LPG, Top-Headlines, Trending, Price, Commercial LPG cylinder price slashed

Post a Comment