Follow KVARTHA on Google news Follow Us!
ad

CM Pinarayi | വിട വാങ്ങിയത് രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച സിനിമാക്കാരന്‍; 'തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന്' മദനിയെ വിചാരണ കൂടാതെ തടവിലാക്കിയതിനെയും കിട്ടിയ വേദികളില്‍ വിമര്‍ശിച്ചു; മാമുക്കോയയുടെ നിര്യാണത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി

വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടം #മലയാളം-വാർത്തകൾ, #Condolence, #CM-Pinarayi-Vijayan, #Mamukoya- Death, #Commemorate
കോഴിക്കോട്: (www.kvartha.com) രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച് പ്രതികരിച്ചിരുന്ന കലാകാരനായിരുന്നു മാമുക്കോയ. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളപ്പോഴും വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നു. 

മതമോ വിശ്വാസമോ സൗഹൃദമോ രണ്ട് വര്‍ത്തമാനം പറയാന്‍ മാമുകോയയ്ക്ക് ഒരുകാലത്തും തടസമായിരുന്നില്ല. ലൗ ജിഹാദ് വിവാദം കത്തിക്കയറിയപ്പോള്‍ മാമുക്കോയ പറഞ്ഞതിങ്ങനെ - 'ലവ് എന്നാല്‍ പിരിശമാണ്. പിരിശം എന്നാല്‍ ചിലപ്പോള്‍ കെണിയില്‍പെട്ടതുപോലെയാണ്. അതാരായാലും അത് ശ്രദ്ധിക്കണം. അല്ലാതെ ലൗ ജിഹാദ് എന്നൊക്കെ പറഞ്ഞ് സൗഹാര്‍ദ സമൂഹത്തില്‍ മണ്ണ് വാരിയിടാന്‍ വരരുത്'- എന്നായിരുന്നു.

മദനിയെ വിചാരണ കൂടാതെ തടവിലാക്കിയതിനെയും കിട്ടിയ വേദികളില്‍ മാമുക്കോയ വിമര്‍ശിച്ചിട്ടുണ്ട്. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് പറഞ്ഞുവച്ചിട്ടുമുണ്ട്. കഴിവില്ലാത്തവന്‍ തന്നെ ഭരിക്കേണ്ടെന്ന നിലപാടും തുറന്നു പറഞ്ഞിട്ടുണ്ട് പലവട്ടം. 

വൃദ്ധസദനങ്ങളോട് വലിയ താല്പര്യം ഇല്ലെങ്കിലും വേണ്ട പരിഗണന സ്വന്തം വീട്ടില്‍ കിട്ടുന്നില്ലെങ്കില്‍ സമപ്രായക്കാരുമൊത്തൊരു സദനത്തില്‍ കഴിയുന്നതല്ലേ നല്ലതെന്നു മാറിചിന്തിച്ച ഒരു നാടന്‍ മനുഷ്യനായിരുന്നു. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ - നേതാക്കള്‍ കൊല്ലപ്പെടാത്തത് കൊണ്ടാണ് കേരളത്തില്‍ അക്രമരാഷ്ട്രീയം അവസാനിക്കാത്തതെന്ന് പറയാനും മാമുക്കോയ മടിച്ചിരുന്നില്ല. 

മാമുക്കോയയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നര്‍മ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. 

നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ  മായുന്നത്. കേരളീയ ജീവിതത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. 

News, Kerala, Kerala-News, CM, Pinarayi Vijayan, Condolence, Mamukoya, News-Malayalam, CM Pinarayi Vijayan commemorate Mamukoya.


കെ.ടി. മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടകങ്ങളിലൂടെതന്നെ ജനമനസ്സുകളില്‍ പതിഞ്ഞ കലാകാരനായിരുന്നു. റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവര്‍ത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വിലപ്പെട്ട പാഠപുസ്തമായി മാറിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ചലച്ചിത്ര പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
    
News, Kerala, Kerala-News, CM, Pinarayi Vijayan, Condolence, Mamukoya, News-Malayalam, CM Pinarayi Vijayan commemorate Mamukoya.

Keywords: News, Kerala, Kerala-News, CM, Pinarayi Vijayan, Condolence, Mamukoya, News-Malayalam, CM Pinarayi Vijayan commemorate Mamukoya.

Post a Comment