കോന്നി മെഡികല്‍ കോളജിനെ സംബന്ധിച്ച് മറ്റൊരു സുപ്രധാന ദിനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 40 കോടി രൂപ ചിലവഴിച്ചാണ് നാലു നിലകളുള്ള അകാഡമിക് ബ്ലോക് നിര്‍മിച്ചിരിക്കുന്നത്. 50 വിദ്യാര്‍ഥികളെ മാത്രം പ്രവേശിപ്പിക്കാനുള്ള അകാഡമിക് ബ്ലോകാണ് തുടക്ക സമയത്ത് വിഭാവനം ചെയ്തിരുന്നത്.
എന്നാല്‍ ഈ സര്‍കാര്‍ 100 എംബിബിഎസ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് നാഷനല്‍ മെഡികല്‍ കമീഷന്റെ അനുമതി ലഭ്യമാക്കിയത്. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ രണ്ടാം വര്‍ഷ കോഴ്സിനും അനുമതി ലഭിച്ചു. 100 വിദ്യാര്‍ഥികളുടെ പഠനത്തിനാവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് അകാഡമിക് ബ്ലോക് സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമായി കോന്നി മെഡികല്‍ കോളജിന്റെ സമഗ്ര വികസനം ഘട്ടം ഘട്ടമായി സാക്ഷാത്ക്കരിക്കുകയാണ്. കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വവും ഇടപെടലുകളും പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കിയ അകാഡമിക് ബ്ലോകില്‍ ഗ്രൗന്‍ഡ് ഫ്ളോറില്‍ അനാടമി വിഭാഗം ലാബ്, അനാടമി മ്യൂസിയം, ലൈബ്രറി, 150 സീറ്റുകളുള്ള ഗാലറി ടൈപ് ലക്ചര്‍ തിയറ്റര്‍ എന്നിവ സജ്ജീകരിച്ചു. ഒന്നാം നിലയില്‍ ഫാര്‍മകോളജി വിഭാഗം ലാബ്, ബയോ കെമിസ്ട്രി വിഭാഗം ലാബ്, രണ്ടാം നിലയില്‍ ഫിസിയോളജി ലാബ്, പ്രിന്‍സിപാളിന്റെ കാര്യാലയം, പരീക്ഷ ഹാള്‍, ലക്ചര്‍ ഹാള്‍, മൂന്നാം നിലയില്‍ പതോളജി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഈ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫര്‍ണിചറുകള്‍, ലൈബ്രറിക്ക് ആവശ്യമായ ബുകുകള്‍, സ്പെസിമിനുകള്‍, വിദ്യാര്‍ഥികളുടെ പഠനത്തിന് ആവശ്യമായ ചാര്‍ടുകള്‍, അനാടമി വിഭാഗത്തിന് മൃതദേഹം സൂക്ഷിക്കുവാനുളള ടാങ്ക്, പഠനത്തിന് ആവശ്യമായ ബോണ്‍ സെറ്റ്, സ്‌കെല്‍ടനുകള്‍, ലാബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ റീയേജന്റുകള്‍ മുതലായവ പൂര്‍ണമായും സജ്ജമാക്കിയിട്ടുണ്ട്.
250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍കാരിന്റെ കാലത്ത് കോന്നി മെഡികല്‍ കോളജില്‍ നടത്തിയത്. ജില്ലയിലെ ആദ്യത്തെ 128 സ്ലൈസ് സിടി സ്‌കാന്‍ അഞ്ച് കോടി രൂപ ചിലവില്‍ സജ്ജമാക്കി. പീഡിയാട്രിക് ഐസിയു, സര്‍ജികല്‍ ഐസിയു, മെഡികല്‍ ഐസിയു എന്നിവ മെഡികല്‍ കോളജില്‍ സജ്ജമാക്കി വരുന്നു.
അഞ്ചു മോഡുലാര്‍ ഓപറേഷന്‍ തിയറ്ററുകളാണ് സജ്ജമാക്കുന്നത്. ഗൈനകോളജി ഓപറേഷന്‍ തിയറ്റര്‍, പ്രസവമുറി, വാര്‍ഡ് എന്നിവ ലക്ഷ്യ പദ്ധതിയനുസരിച്ച് സജ്ജമാക്കി വരുന്നു. ഹോസ്റ്റലുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. 200 കിടക്കകളുള്ള രണ്ടാം ബ്ലോക്, ക്വാര്‍ടേഴ്‌സുകള്‍, ലോണ്‍ട്രി, ഓഡിറ്റോറിയം, മോര്‍ചറി, മോഡുലാര്‍ രക്തബാങ്ക് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി മെഡികല്‍ കോളജ് മാറുമെന്നും മന്ത്രി പറഞ്ഞു.
Keywords: Chief Minister will inaugurate academic block of Konni Medical College, Thiruvananthapuram, News, Health, Health and Fitness, Health Minister, Veena George, Inauguration, Pinarayi Vijayan, Kerala.