Follow KVARTHA on Google news Follow Us!
ad

Female workers | മെയ് ദിനം: ഇന്ത്യയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍

സ്ത്രീകളും പുരുഷന്മാരും തമ്മില്‍ 25.4 ശതമാനം വേതന വ്യത്യാസമുണ്ട് #May-Day-News, #Labour-Day, #Female-Workers, #ദേശീയ-വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഒരു തൊഴിലാളി ദിനം കൂടി കടന്നുവരുമ്പോള്‍ ഇന്ത്യയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല. മനുഷ്യചരിത്രം രൂപപ്പെടുത്തുന്നതില്‍ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തൊഴിലിന്റെയും സമൂഹത്തില്‍ നിര്‍വഹിക്കപ്പെടുന്ന ജോലിയുടെയും കാര്യത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രധാന്യവും പരിഗണനയും ലഭിക്കുന്നില്ല.
             
May-Day-News, Labour-Day, Female-Workers, National News, Malayalam News, Challenges for female workers in India.

ഇന്ത്യന്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നിരവധി കാരണങ്ങളും പ്രശ്‌നങ്ങളുമുണ്ട്. ഇന്ത്യന്‍ കുടുംബങ്ങളുടെ മേലുള്ള സാമ്പത്തിക സമ്മര്‍ദം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ജീവിതച്ചെലവ്, കുട്ടികളുടെ പഠനച്ചെലവ്, പാര്‍പ്പിട - വസ്തുക്കളുടെ വില എന്നിവയെല്ലാം വര്‍ദ്ധിച്ചു, ഓരോ കുടുംബവും അവരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടാന്‍ നിര്‍ബന്ധിതരാകുന്നു. തല്‍ഫലമായി, മുമ്പ് വീട്ടമ്മമാരായി അറിയപ്പെട്ടിരുന്ന ഇന്ത്യയിലെ സ്ത്രീകള്‍ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.

സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍, 2020-21 ല്‍ തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം 25.1 ശതമാനം മാത്രമായിരുന്നു, അതേ കാലയളവില്‍ പുരുഷന്മാരുടെ പങ്കാളിത്തം 57.5 ശതമാനമായിരുന്നു. ഭരണഘടന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യാവകാശം നല്‍കുന്നുണ്ടെങ്കിലും, 21-ാം നൂറ്റാണ്ടിലും സ്ത്രീകള്‍ വളരെ പിന്നിലാണ്. ലോകത്തിലെ സ്ത്രീ തൊഴില്‍ പങ്കാളിത്തം പുരുഷന്മാരേക്കാള്‍ 30 ശതമാനം കുറവാണെങ്കിലും, ഇന്ത്യയിലെ സ്ഥിതി ലോകത്തേക്കാള്‍ വളരെ മോശമാണ്.

വിദ്യാഭ്യാസവും എല്ലാ സൗകര്യങ്ങളും നിയമങ്ങളും മെച്ചപ്പെട്ട ആരോഗ്യവും പ്രത്യുല്‍പാദന നിരക്കും ഉണ്ടായിരുന്നിട്ടും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വളരെ പിന്നിലാണ്. തൊഴിലുടമകളുടെ പിന്തുണയില്ലാത്തതിനാല്‍, കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിസ്ഥലങ്ങള്‍ ഉപേക്ഷിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2020 ലെ ആദ്യ ലോക്ക്ഡൗണില്‍ 47 ശതമാനം സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടു.

എട്ട് മണിക്കൂര്‍ ജോലി ദിനം അല്ലെങ്കില്‍ 40 മണിക്കൂര്‍ പ്രവൃത്തി ആഴ്ച എന്നത് ഒരു വിദൂര സ്വപ്നമായി മാറിയ കാലമാണിത്. സ്ത്രീ തൊഴിലാളികള്‍ വീട്ടിലും പുറത്തും ഒരു ദിവസം എട്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നു, എന്നാല്‍ അവരുടെ ഗാര്‍ഹിക തൊഴിലുകളെ അംഗീകരിക്കുന്നില്ല; വിശ്രമവും വിനോദവും ചിന്തിക്കുക അസാധ്യമാണ്. ഐഐഎം അഹ്മദാബാദ് പ്രൊഫസറുടെ ഗവേഷണത്തില്‍ ഇന്ത്യന്‍ സ്ത്രീകള്‍ ശരാശരി 7.2 മണിക്കൂര്‍ വീട്ടുജോലികള്‍ക്കായി ചിലവഴിക്കുമ്പോള്‍ പുരുഷന്മാര്‍ 2.8 മണിക്കൂര്‍ മാത്രമാണ് ചെലവിടുന്നത്. കൂടുതല്‍ ജോലി എന്നത് മോശമായ ആരോഗ്യവും കുറഞ്ഞ ഉല്‍പാദനക്ഷമതയും.

സര്‍വേ പ്രകാരം ഇന്ത്യയില്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ 25.4 ശതമാനം വേതന വ്യത്യാസമുണ്ട്. ഇതിനര്‍ത്ഥം ഒരു സ്ത്രീയുടെ ശരാശരി മണിക്കൂര്‍ വേതനം പുരുഷന്റെ ശരാശരി മണിക്കൂര്‍ വേതനത്തേക്കാള്‍ 25.4 ശതമാനം കുറവാണ് എന്നതാണ്. ലൈംഗികാതിക്രമം ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അനുദിനം വെറുപ്പുളവാക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. എല്ലാ ദിവസവും, അവരുടെ ഏറ്റവും വലിയ വെല്ലുവിളി വീടുകളിലും റോഡിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലത്തും സുരക്ഷിതരയിരിക്കുക എന്നതാണ്. ജോലിസ്ഥലത്ത് മതിയായ ശുചിത്വ സൗകര്യങ്ങളുടെ അഭാവം മൂലം സ്ത്രീകള്‍ ബുദ്ധിമുട്ടുന്നുമുണ്ട്.

ഒരു സ്ത്രീയുടെ സ്വത്ത്, ആരോഗ്യം, വിദ്യാഭ്യാസം, മാന്യമായ അസ്തിത്വം എന്നിവയുള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും നിറവേറ്റപ്പെടുകയും വേണം. അതിന് വേണ്ട ഇടപെടലുകളാണ് തൊഴിലാളികളായ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.

Keywords: May-Day-News, Labour-Day, Female-Workers, National News, Malayalam News, Challenges for female workers in India.
< !- START disable copy paste -->

Post a Comment