Marriage | തോക്ക് കയ്യില്‍ പിടിച്ച് അഭ്യാസ പ്രകടനം: വിവാഹ ദിനത്തിലെ ഫോടോഷൂട് വ്യത്യസ്തമാക്കാനിറങ്ങിയ ദമ്പതികള്‍ക്ക് കിട്ടിയത് ഒരിക്കലും മറക്കാനാകാത്ത പണി

 


മുംബൈ: (www.kvartha.com) വിവാഹ ദിനത്തിലെ ഫോടോഷൂട് വ്യത്യസ്തമാക്കാനിറങ്ങിയ ദമ്പതികള്‍ക്ക് കിട്ടിയത് ഒരിക്കലും മറക്കാനാകാത്ത പണി. വിവാഹ ദിവസം എല്ലാ ദമ്പതികളും ആഗ്രഹിക്കുന്നത് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ഫോടോ ഷൂട് ചെയ്യണം എന്നാകും. അത്തരത്തില്‍ വ്യത്യസ്ത പരീക്ഷിച്ച ദമ്പതികള്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്.

ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പാര്‍ടികള്‍ക്ക് ഉപയോഗിക്കുന്ന 'സ്പാര്‍ക്ള്‍ ഗണ്‍' ഉപയോഗിച്ചായിരുന്നു വരന്റേയും വധുവിന്റേയും അഭ്യാസപ്രകടനം. ഈ തോക്കും കൈയില്‍ പിടിച്ച് ഫോടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ഇരുവരും. തോക്കില്‍ നിന്ന് 'പൂത്തിരി' വരുത്തി ഫോടോ എടുക്കുകയായിരുന്നു ലക്ഷ്യം.

Marriage | തോക്ക് കയ്യില്‍ പിടിച്ച് അഭ്യാസ പ്രകടനം: വിവാഹ ദിനത്തിലെ ഫോടോഷൂട് വ്യത്യസ്തമാക്കാനിറങ്ങിയ ദമ്പതികള്‍ക്ക് കിട്ടിയത് ഒരിക്കലും മറക്കാനാകാത്ത പണി

പക്ഷേ തീ കഴുത്തിലണിഞ്ഞ വിവാഹ മാലയിലേക്ക് പടര്‍ന്നു. ഇതോടെ കളി കാര്യമായി. കിട്ടിയ ജീവനുംകൊണ്ട് തോക്കും മാലയും കളഞ്ഞ് വധു വേദിയില്‍ നിന്ന് ഓടിയിറങ്ങുന്നതാണ് പിന്നീട് കണ്ടത്. കാഴ്ച കണ്ട് ചുറ്റും നില്‍ക്കുന്നവര്‍ ഭയന്നുവിറച്ചു.

മഹാരാഷ്ട്രയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വരനേയും വധുവിനേയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വിവാഹച്ചടങ്ങുകളില്‍ അനാവശ്യ റിസ്‌ക് എടുക്കുന്നതിന്റെ വിപത്തുകള്‍ കമന്റില്‍ പലരും എടുത്തുകാട്ടുന്നുണ്ട്. 'അവള്‍ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് വളരെ സങ്കടകരമായ കാര്യമാണ്' എന്നായിരുന്നു ഒരാള്‍ കുറിച്ചത്.

Keywords:  Bride burns her face while posing with firecracker gun, netizens horrified. Watch, Mumbai, News, Marriage, Social Media, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia