Follow KVARTHA on Google news Follow Us!
ad

Sports Stars | ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് സാനിയ മിര്‍സ അടക്കമുള്ള താരങ്ങള്‍; അത്‌ലറ്റ് എന്ന നിലയിലും, സ്ത്രീയെന്ന നിലയിലും കണ്ടുനില്‍ക്കാന്‍ പ്രയാസം

സത്യം എന്തുതന്നെയായാലും നീതി ലഭ്യമാകുമെന്നാണു പ്രതീക്ഷ #Sports-Stars-News, #Sania-Mirza-News, #Wrestlers-Protest-News, #ദേശീയ-വാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ദിവസങ്ങളായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് മുന്‍ ഇന്‍ഡ്യന്‍ ടെനിസ് താരം സാനിയ മിര്‍സ. ട്വിറ്ററിലൂടെയാണ് സാനിയയുടെ പ്രതികരണം.

ഗുസ്തി താരങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് സാനിയ മിര്‍സ ട്വിറ്ററില്‍ കുറിച്ചു. 'ഒരു അത്‌ലറ്റ് എന്ന നിലയിലും, അതിലേറെ സ്ത്രീയെന്ന നിലയിലും കണ്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളൊരു കാര്യമാണിത്. രാജ്യത്തിനു കീര്‍ത്തി നല്‍കിയ അവരെ നമ്മള്‍ ആഘോഷിച്ചതാണ്. ബുദ്ധിമുട്ടേറിയ ഈ സമയത്ത് അവരുടെ കൂടെ നില്‍ക്കണം.

'Breaks My Heart': Nikhat Zareen, Sania Mirza And Rani Rampal Support Protesting Wrestlers, New Delhi, News, Trending, Controversy, Police, Supreme Court, Sania Mirza, Compliant, National

ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സത്യം എന്തുതന്നെയായാലും നീതി ലഭ്യമാകുമെന്നാണു പ്രതീക്ഷ' - എന്നും സാനിയ പറഞ്ഞു. പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നിഖത് സെറീന്‍, റാണി രാംപാല്‍, നീരജ് ചോപ്ര തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.

കുറ്റം ചെയ്തവരെ രാഷ്ട്രീയം നോക്കാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ട സമയമാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രതികരിച്ചു. പരിശീലനം പോലും മുടക്കിയാണ് പല ഗുസ്തി താരങ്ങളും പ്രതിഷേധിക്കുന്നത്. അതേസമയം ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ കേസെടുക്കുമെന്ന് ഡെല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

Keywords: 'Breaks My Heart': Nikhat Zareen, Sania Mirza And Rani Rampal Support Protesting Wrestlers, New Delhi, News, Trending, Controversy, Police, Supreme Court, Sania Mirza, Compliant, National. 

Post a Comment