SWISS-TOWER 24/07/2023

Died | വിചിത്രം! 'വീട്ടിലെ ഭക്ഷണത്തില്‍ ഉപ്പ് കൂടി; യുവാവ് ജീവിതം അവസാനിപ്പിച്ചു'

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) വീട്ടില്‍ നിന്ന് കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തില്‍ ഉപ്പ് കൂടിയതിന് യുവാവ് ജീവിതം അവസാനിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് വിചിത്ര സംഭവം നടന്നത്. നീല്‍മഠം പ്രദേശത്തെ പുരണ്‍ ശങ്കര്‍ ദുബെ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി യുവാവ് വീട്ടുകാരുമായി തര്‍ക്കിക്കുകയും സ്വയം വെടിയുതിര്‍ക്കുകയും ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
       
Died | വിചിത്രം! 'വീട്ടിലെ ഭക്ഷണത്തില്‍ ഉപ്പ് കൂടി; യുവാവ് ജീവിതം അവസാനിപ്പിച്ചു'

പൊലീസ്  പറയുന്നത് ഇങ്ങനെ:

'യുവാവ് പൈല്‍സ് രോഗബാധിതനായിരുന്നു. അതിനാല്‍ ഉപ്പും മസാലയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കിയിരുന്നു. ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭക്ഷണത്തില്‍ ഉപ്പ് കൂടിയെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി. ബഹളം വെച്ചതിന് വീട്ടുകാര്‍ ഇയാളെ ശകാരിച്ചു. ഇതോടെ പുരണ്‍ മുറിക്കുള്ളില്‍ കയറി സ്വയം വെടിവച്ചു. വെടിയൊച്ച കേട്ട് എത്തിയ ആള്‍ക്കാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പുരണെയാണ് കണ്ടത്.

ഉടന്‍ തന്നെ കെജിഎംയുവിലെ ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുരണിന്റെ നെഞ്ചില്‍ വെടിയേറ്റ മുറിവുണ്ട്. വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്ക് എങ്ങനെ, എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമല്ല. പുരന്റെ ജ്യേഷ്ഠന്‍ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുടുംബം ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് അന്വേഷിക്കുകയാണ്', കന്റോണ്‍മെന്റ് എസ്എച്ച്ഒ രാജ് കുമാര്‍ പറഞ്ഞു.

Keywords: Malayalam News, National News, UP News, Lucknow News, BIZARRE! Youth ends life over excess salt in food in UP's Lucknow.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia