ബെംഗ്‌ളൂറു: (www.kvartha.com) ഇലക്ട്രോനിക് സിറ്റിക്ക് സമീപം ബൈകും കാറും കൂട്ടിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം.
ബൈക് യാത്രികനായ ഗൂഡല്ലൂര്‍ അയ്യന്‍കൊല്ലി ആശാരിയത്ത് ഫ്രാന്‍സിസിന്റെ മകന്‍ ജാന്‍സണ്‍ ഫ്രാന്‍സിസ് (30) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജാന്‍സണെ ചന്ദാപുരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെംഗ്‌ളൂറിലെ ലാന്‍ഡ് മാര്‍ക് (ക്രിസ്പി ക്രീം) കംപനിയില്‍ മാനജറായി ജോലി ചെയ്യുകയാണ്.
ജാന്‍സണും കുടുംബവും അത്തിബലെയിലായിരുന്നു താമസം. മൃതദേഹം സെന്റ് ജോണ്‍സ് മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: ജയ. ഭാര്യ: ദിവ്യ. മക്കള്‍: ജോന, ജോഹന്‍.
Keywords: News, National, National-News, Accident-News, Bengaluru-News, Bengaluru: Malayali Youth dies in car and bike crash accident