Follow KVARTHA on Google news Follow Us!
ad

Prize Money | ആഭ്യന്തര ടൂര്‍നമെന്റുകളുടെ സമ്മാനത്തുകയില്‍ വന്‍ വര്‍ധനവ് പ്രഖ്യാപിച്ച് ബിസിസിഐ

രഞ്ജി ട്രോഫി ചാംപ്യന്മാര്‍ക്ക് അടുത്ത സീസണ്‍ മുതല്‍ 5 കോടി രൂപ #സ്പോർട്സ് -വാർത്തകൾ-കായികം, #BCCI, #Prize-Money, #Domestic-Tournaments, #Mumbai-News
മുംബൈ: (www.kvartha.com) 2023-24 സീസണിന് മുന്നോടിയായി രഞ്ജി ട്രോഫിക്കും മറ്റ് ആഭ്യന്തര ടൂര്‍നമെന്റുകള്‍ക്കുമുള്ള സമ്മാനത്തുക ബിസിസിഐ കുത്തനെ ഉയര്‍ത്തി. ഇറാനി കപ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുശ്താഖ് അലി ട്രോഫി തുടങ്ങി പുരുഷ ടൂര്‍നമെന്റുകളുടെയും വനിതാ ടൂര്‍നമെന്റുകളുടെയും സമ്മാനത്തുകയില്‍ വന്‍ വര്‍ധനവാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. 

രഞ്ജി ട്രോഫി ജേതാക്കള്‍ക്കായിരിക്കും ഏറ്റവും വലിയ സമ്മാനത്തുക. ഈ വരുന്ന സീസണില്‍ അവര്‍ക്ക് ലഭിക്കുന്ന 2 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അടുത്ത സീസണ്‍ മുതല്‍ 5 കോടി രൂപ ലഭിക്കും. കഴിഞ്ഞ സീസണ്‍ വരെ 2 കോടി രൂപയായിരുന്നു സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു കോടി രൂപയില്‍ നിന്ന് 3 കോടി രൂപയായും സെമിഫൈനലിസ്റ്റുകള്‍ക്കുള്ള സമ്മാനത്തുക 50 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയായും ഉയര്‍ത്തി.

ഇറാനി കപ് ചാംപ്യന്മാര്‍ക്ക് 50 ലക്ഷവും രണ്ടാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷവും സമ്മാനത്തുക വരും സീസണ്‍ മുതല്‍ ലഭിക്കും. കഴിഞ്ഞ സീസണില്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയായിരുന്നു സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് പാരിതോഷികം ഉണ്ടായിരുന്നില്ല.

News, National, Mumbai, Cricket, Players, BBCI, Prize Money, Top Headlines, National-News, Sports-News, Sports, BCCI hikes prize money for Ranji Trophy, other domestic tournaments.


വിജയ് ഹസാരെ ട്രോഫി, ദുലീപ് ട്രോഫി ജേതാക്കള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും യഥാക്രമം ഒരു കോടിയും 50 ലക്ഷം രൂപയും ലഭിക്കും. അതേസമയം, സയ്യിദ് മുശ്താഖ് അലി ട്രോഫി ചാംപ്യന്‍മാര്‍ക്ക് 80 ലക്ഷം രൂപയും മറ്റേ ഫൈനലിസ്റ്റിന് പകുതിയും ലഭിക്കും. ദിയോധര്‍ ട്രോഫി ജേതാക്കള്‍ക്ക് 40 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം രൂപയും ലഭിക്കും.

ഞായറാഴ്ച വൈകിട്ട് ബിസിസിഐ സെക്രടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'എല്ലാ @BCCI ആഭ്യന്തര ടൂര്‍നമെന്റുകള്‍ക്കുമുള്ള സമ്മാനത്തുകയില്‍ വര്‍ധനവ് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,'- അദ്ദേഹം ട്വീറ്റ് ചെയ്തു.

Keywords: News, National, Mumbai, Cricket, Players, BBCI, Prize Money, Top Headlines, National-News, Sports-News, Sports, BCCI hikes prize money for Ranji Trophy, other domestic tournaments.

Post a Comment