ന്യൂഡെല്‍ഹി: (www.kvartha.com) പാലായനം ചെയ്ത ഖലിസ്താന്‍ വാദി അമൃത്പാല്‍ സിങിന്റെ ഭാര്യ കിരണ്‍ ദീപ് കൗറിനെ പൊലീസ് വിമാനത്താവളത്തില്‍ തടഞ്ഞു. ലന്‍ഡനിലേക്ക് പോകാനെത്തിയ കിരണ്‍ ദീപ് കൗറിനെ അമൃത്സര്‍ വിമാനത്താവളത്തിലാണ് പൊലീസ് തടഞ്ഞത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം കിരണ്‍ ദീപിനെ തടയുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്നും നിലവില്‍ ഇമിഗ്രഷന്‍ വിഭാഗം ചോദ്യം ചെയ്യുകയാണെന്നും പഞ്ചാബ് പൊലീസ് പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് കിരണ്‍ ദീപ് കൗറിനെ അമൃത് പാല്‍ സിംഗ് വിവാഹം കഴിച്ചത്. തന്റെ വിവാഹം റിവേഴ്‌സ് മൈഗ്രേഷന്റെ ഉദാഹരണമാണെന്നും താനും ഭാര്യയും പഞ്ചാബില്‍ താമസിക്കുമെന്നും സിംഗ് അന്ന് പ്രഖ്യാപിച്ചിരുന്നു.
ഖലിസ്താന്‍ വാദിയായ അമൃത്പാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഞ്ചാബില്‍ സജീവമാണ്. സായുധ അനുയായികളുടെ അകമ്പടിയോടെയാണ് അദ്ദേഹം പോകുന്നത്. ജര്‍ണെയ്ല്‍ സിങ് ഭിന്ദ്രെവാലയുടെ പിന്‍ഗാമിയെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. അനുയായികള്‍ക്കിടയില്‍ 'ഭിന്ദ്രന്‍വാലെ 2.0' എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. കഴിഞ്ഞ മാസമാണ് അമൃത് പാലിനായി പൊലീസ് ശക്തമായ തിരച്ചില്‍ ആരംഭിച്ചത്. ഇവരുടെ സംഘടനയായ വാരിസ് പഞ്ചാബ് ദെക്കെതിരെയും നടപടി തുടങ്ങിയിരുന്നു.
മാര്‍ച് 18ന് അമൃത് പാല്‍ ജലന്തറില്‍ നിന്ന് പൊലീസ് വല ഭേദിച്ച് രക്ഷപ്പെട്ടു. അതിനുശേഷം നിരന്തരം സ്ഥലവും രൂപവും വേഷവും മാറ്റിക്കൊണ്ടിരിക്കുകയാണ്.
Keywords: Amritpal Singh's Wife Stopped From Travelling To London, Being Questioned, New Delhi, News, Police, Airport, Amritpal Singh, Kirandeep Kaur, Custody, Marriage, National.